HOME
DETAILS

ചായ കടക്കാരന്റെ ആകെ ആസ്തി 10,430 കോടി; ഇത് ചൈനക്കാരുടെ സ്വന്തം ചായ്‌വാല

  
Web Desk
February 15 2025 | 10:02 AM

10430 crore total assets of the tea merchant-chaiwalastory

ചായ വിറ്റു കോടീശ്വരന്മാരായ പലരുമുണ്ട്. ഇന്ത്യയിലെ ചായ് വാലയും ഡോളി ചായ് വാലയും ചായ വിറ്റു പണവും പ്രശസ്തിയും നേടിയവരാണ്. ഇന്നിതാ ചായ വിറ്റ് വൈറലായിരിക്കുകയാണ് ഒരു ചൈനീസ് യുവാവ്. വൈറൽ എന്ന് പറഞ്ഞാൽ ലോകം മുഴുവൻ വൈറൽ. ചായ വിറ്റ് യുനാൻ വാങ് ഇന്ന് ചൈനയിലെ ശതകോടീശ്വരനാണ്. 

38 വയസുകാരനായ യുനാൻ വാങ് ബിബിൾ ടീ എന്ന ആശയത്തിലൂടെ തന്റെ ജന്മനാട്ടിൽ ആരംഭിച്ച ചായ ബിസിനസ് ഇന്ന് ചൈനയിലുടെനീളം 10000 ത്തോളം ഫ്രാൻഞ്ചൈസികളിലായാണ് വ്യാപിച്ചു കിടക്കുന്നത്. ഷെജിയാങ് സയൻസ്-ടെക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം 2010 ൽ ഷെജിയാങ് പ്രവിശ്യയിലെ ഡാക്സിയിലാണ് യുനാൻ വാങ് തന്റെ ആദ്യത്തെ ചായ കട ഗ്യൂമിംഗ് സ്റ്റോർ എന്ന പേരിൽ ആരംഭിക്കുന്നത്. തുടക്കത്തിൽ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാൻ സാധിചില്ലങ്കിലും വിലയിലും, ഗുണനിലവാരത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബിസിനസ് വളർത്തിയെടുക്കുകയായിരുന്നു. 

നമ്മുടെ നാട്ടിലെ സുലൈമാനിയൊക്കെ പോലെ ബോബ ടീ എന്ന പേരിൽ ചൈനയിൽ അതിപ്രശസ്തമാണ് ബബിൾ ടീ.യുവാക്കൾക്കിടയിൽ വൻ സ്വീകാര്യതയാണ് യുനാൻ വാങിന്റെ ബിബിൾ ടീക്കുള്ളത്. ഇഷ്ടത്തിനനുസരിച്ചുള്ള രുചിയും, വിത്യസ്തതരത്തിലുള്ള പാനീയങ്ങൾ ചേർത്തതും, കൂടാതെ തനതായ ചൈനീസ് സാംസ്‌കാരിക ബന്ധങ്ങളും കൂട്ടിച്ചേർന്നതോടെ യുനാനിന്റെ ഗ്യൂമിംഗ് സ്റ്റോർ ടോപ് ഗിയറിൽ ഓടാൻ തുടങ്ങി.

യുനാന്റെ ബിസിനസ് ആഗോളതലത്തിൽ വളരുകയും ഫ്രാൻഞ്ചൈസികൾക്കും ആവശ്യക്കാർ ഏറി വന്നതോടെ കമ്പനിയെ യുനാൻ ഹോങ്കോംഗ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ഗുമിംഗ് ഹോൾഡിംഗ്‌സ് എന്ന പേരിലുള്ള കമ്പനി ഐപിഒ വഴി 233 ദശലക്ഷം ഡോളറാണ് ചുരുങ്ങിയ സമയം കൊംണ്ട് സമാഹരിച്ചത്. ഇതോടെ യുനാന്റെ ആസ്തി 1.2 ബില്യൺ ഡോളറായി, അതായത് ഇന്ത്യൻ രൂപയിൽ 10,430 കോടി രൂപ. ചെറിയ നഗരങ്ങളും, ടൗൺഷിപ്പുകളും ലക്ഷ്യമിട്ടാണ് ഗ്യൂമിംഗ് സ്റ്റോർ കമ്പനിയുടെ പ്രവർത്തനം.

ബബിൾ ടീയുടെ ജനപ്രീതി ഏഷ്യയ്ക്ക് അപ്പുറത്തേക്ക് കുതിച്ചുയരുന്നു, സാംസ്കാരിക വിനിമയം, ടൂറിസം, കുടിയേറ്റം, സോഷ്യൽ മീഡിയ തുടങ്ങിയ വഴികളിലൂടെ പാശ്ചാത്യവിപണികളിലും ഇടം നേടിയിരിക്കുകയാണ് ബബിൾ ടീ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  24 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  29 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  31 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago