
വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സാമ്പത്തികസഹായം പ്രഖ്യാപിക്കാതെ വായ്പ അനുവദിച്ചെങ്കിലും പദ്ധതികൾ ഈ മാർച്ച് 31നകം പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശം സംസ്ഥാന സർക്കാരിന് കനത്ത വെല്ലുവിളി. സർക്കാർ ഇനി എന്ത് തീരുമാനമെടുക്കുമെ ന്നതാണ് നിർണായകം.
പലിശയില്ലാതെ 50 വർഷ കാലയളവിൽ 529.50 കോടിയാണ് കേന്ദ്രം അനുവദിച്ചത്. എന്നാൽ, ഈ പണം കേന്ദ്രം നിർദേശിച്ച കാലയളവിൽ ഉപയോഗപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. ഈ സാമ്പത്തികവർഷം തന്നെ പൂർണമായും ചെലവഴിക്കണമെന്ന നിബന്ധനയോടെയാണ് പണം അനുവദിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക സഹായവും വായ്പയും അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
ഇതിൽ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവസിപ്പിക്കുന്നതിന് നിർമിക്കുന്ന ടൗൺഷിപ്പിൽ പൊതുകെട്ടിടങ്ങൾ, റോഡുകൾ, സ്‌കൂളുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ, ദുരന്തമേഖലയിലെ റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഉരുൾ ദുരന്തവുമായി നേരിട്ട് ബന്ധപ്പെട്ട ഒമ്പതും വയനാട്ടിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടതും അടക്കം 16 പദ്ധതികളാണ് സംസ്ഥാനം സമർപ്പിച്ചത്. മേപ്പാടിയിലും സമീപപഞ്ചായത്തുകളിലുമായി നിർമിക്കുന്ന അപ്രോച്ച് റോഡ് ഉൾപ്പെടെ ആറ് ഹെലിപാഡുകളും സംസ്ഥാനം സമർപ്പിച്ച പദ്ധതികളിലുണ്ട്.
പൂർത്തിയാക്കണം 31ന് മുമ്പ് (പദ്ധതികളും തുകയും)
നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ടൗൺഷിപ്പിലെ പൊതുകെട്ടിടങ്ങളുടെ നിർമാണം- 111.32 കോടി
ടൗൺഷിപ്പിലെ റോഡ് നിർമാണം- 87.24 കോടി
പുന്നപ്പുഴ നദിയിൽ എട്ടു കി.മീ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കൽ- 65 കോടി
ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ- 21 കോടി
മുട്ടിൽ മേപ്പാടി റോഡ് നവീകരണം- 60 കോടി
ചൂരൽമല പാലം 38 കോടി
വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനർനിർമാണം- 12 കോടി
രോഗബാധിതർക്കുള്ള കെട്ടിട നിർമാണം- 15 കോടി
എൽസ്റ്റോൺ ടൗൺഷിപ്പിൽ 110 കെ.വി സബ് സ്റ്റേഷൻ നിർമാണം- 13.50 കോടി
കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റ്- 22.50 കോടി
അപ്രോച്ച് റോഡുകൾ ഉൾപ്പെടെ ആറ് ഹെലിപ്പാഡുകളുടെ നിർമാണം- 9 കോടി
കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് നിർമാണം- 30 കോടി
ജില്ലയിൽ വിവിധോദ്ദേശ്യ ഷെൽട്ടറുകളുടെ നിർമാണം - 28 കോടി
ചൂരൽമല, അട്ടമല റോഡ്- 9 കോടി
പുഞ്ചിരിമറ്റം വനറാണി പാലം, അപ്രോച്ച് റോഡ് - 7 കോടി
ജി.എൽ.പി.എസ് എട്ടാം നമ്പർ പാലം, അപ്രോച്ച് റോഡ്- 7 കോടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി; 15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും
Kerala
• 3 days ago
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും
Kerala
• 3 days ago
വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
Kerala
• 3 days ago
വന്യജീവി സംഘര്‍ഷ പ്രതിരോധത്തിന് പ്രൈമറി റെസ്‌പോണ്‍സ് ടീം
Kerala
• 3 days ago
പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം
Kerala
• 3 days ago
എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു
Saudi-arabia
• 3 days ago
പറഞ്ഞുപറ്റിക്കുന്നു സർക്കാർ; ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ
Kerala
• 3 days ago
യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
International
• 3 days ago
തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-27-02-2025
latest
• 3 days ago
പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു
qatar
• 3 days ago
സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്
Business
• 3 days ago
ചെക്ക്പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Kerala
• 3 days ago
ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ
International
• 3 days ago
സാധാ കോടീശ്വരന്മാരല്ല സൂപ്പർ ശതകോടീശ്വരന്മാർ; പട്ടികയിൽ അംബാനിയും അദാനിയും, കൂട്ടത്തിൽ ഒന്നാമൻ ആര്?
latest
• 4 days ago
ജയ്പൂരിൽ ബിജെപി യോഗത്തിൽ സംഘർഷം; നേതാക്കൾ ഏറ്റുമുട്ടി, കോളറിൽ പിടിച്ചുവലിച്ചു
latest
• 4 days ago.jpg?w=200&q=75)
പുതിയ നിയമ ഭേദഗതി വഖഫ് സ്വത്ത് സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗം
Kerala
• 4 days ago
ബിജെപി വ്യാജ വോട്ടർമാരെ ചേർക്കുന്നു; മമത ബാനർജി
National
• 4 days ago
ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ
uae
• 3 days ago
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു
Cricket
• 3 days ago
കൊച്ചി തുറമുഖത്ത് വൻ തീപിടിത്തം; കൺവെയർ ബെൽറ്റിൽ നിന്ന് സൾഫറിലേക്കു തീ പടർന്നു
Kerala
• 4 days ago