
ഇന്ത്യയുടെ ആണവ പിതാവ് ഡോ. ഹോമി ജഹാംഗീര്‍ ഭാഭയുടെ കൊലപാതകം: പുറത്തുവരുന്ന നിഗൂഢതകള്‍, എന്തിന് കൊന്നുവെന്ന് ഇന്നും ദുരൂഹത | Mysterious Death of Dr. Homi J. Bhabha

59വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പിലെ ഏറ്റവും വലിയ പര്‍വതനിരയായ ആല്‍പ്സിലെ ഏറ്റവും ഉയര്‍ന്ന മേഖലയായ മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നു വീണ വിമാനത്തിനൊപ്പം ഇന്ത്യയുടെ വലിയ ശാസ്ത്ര സ്വപ്നങ്ങള്‍ കൂടിയാണ് പൊലിഞ്ഞത്. ഇന്ത്യയുടെ ശാസ്ത്ര രംഗത്തെ ചുവടവയ്പ്പുകള് മുളയിലേ നുള്ളിക്കളയാന്‍ ഏതോ ദുശ്ശക്തികള്‍ ആ വിമാനം ബോംബ് വച്ച് തകര്‍ത്ത് രാജ്യത്തിന്റെ ആണവ പിതാവ് ഡോ. ഹോമി ജഹാംഗീര്‍ ഭാഭ എന്ന ഹോമി ജെ. ഭാഭയുള്പ്പെടെയുള്ള അതിലെ യാത്രക്കാരെ മോണ്ട് ബ്ലാങ്കിന്റെ മരവിപ്പിലേക്ക് കൊന്നുതള്ളുകയായിരുന്നോ എന്ന സംശയത്തിന് ശക്തിപകരുന്ന റിപോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. ഭാഭയുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാവാത്തത് ആ ദുശ്ശക്തികള്‍ക്ക് വലിയ നേട്ടവും ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് വലിയ തിരിച്ചടിയുമാണെങ്കിലും ഭാഭയുടെ പിന്‍ഗാമികള്‍ അദ്ദേഹം തുടങ്ങിവച്ച ദൗത്യങ്ങളോരോന്നും ഇന്ത്യന്‍ മണ്ണില്‍ യാഥാര്‍ഥ്യമാക്കി ആ തിന്മയുടെക്തികളെ തോല്പ്പിച്ചുകൊണ്ടേയിരിക്കുകയാണ്. മാസങ്ങള്‍കൊണ്ട് തന്നെ പൊഖ്റാനില്‍ നിന്നുള്‍പ്പെടെ ശുഭവാര്‍ത്തകള്‍ കൈമാറി അത്തരക്കാര്‍ക്ക് വലിയ തെറ്റുപറ്റിയെന്ന് ഇന്ത്യ തെളിയിച്ചുകൊണ്ടേയിരുന്നു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ആണവശക്തിയായി മാറുമെന്ന് ആകാശവാണിയിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭാഭ വിമാനാപകടത്തില്പ്പെടുന്നത്. രാജ്യത്ത് ആണവപദ്ധതിക്ക് അംഗീകാരം നല്കിയ അന്നത്തെ പ്രധാന മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ദുരൂഹ സാഹചര്യത്തില്‍ താഷ്കന്റില്‍ വച്ച് മരിച്ചതിന് പതിനൊന്ന് ദിസങ്ങള്‍ക്ക് ശേഷമായിരുന്നു ഭാഭയുടെ മരണം. ഇവയെല്ലാം ഭാഭ സഞ്ചരിച്ച വിമാനത്തിനുണ്ടായ അപകടം യാദൃച്ഛികമല്ലെന്നതിലേക്ക് വിരല്‍ചൂണ്ടി. പിന്നാലെ അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (CIA) യുടെ ഉദ്യോഗസ്ഥന് തങ്ങള്‍ ആ വിമാനം ബോംബ് വച്ചു തകര്‍ക്കുകയായിരുന്നെന്ന് വെളിപ്പെടുത്തുകകൂടി ചെയ്തതോടെ അദ്ദേഹത്തെ അമേരിക്ക കൊല്ലുകയായിരുന്നെന്ന സംശയം ബലപ്പെട്ടു.

ഇന്ത്യയുടെ ആണവ ഗവേഷണ പരിപാടിയുടെയും ആണവായുധ പദ്ധതിയുടെയും എല്ലാം തുടക്കക്കാരനായിരുന്ന ഡോ. ഹോമി ജഹാംഗീര്‍ ഭാഭയാണ് ലോകത്തിന് മുന്നില്‍ രാജ്യത്തെ ഒരു ആണവശക്തിയാക്കി മാറ്റുന്നതിന് ഇന്ത്യയെ കൈപിടിച്ച് നടത്തിയത്. ഇത് വന്‍ ശക്തികളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്. അവസരം കാത്തിരുന്ന അവര്‍, വിയന്നയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിന് വിമാനത്തില്‍ കെണിയൊരുക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. ഏതായാലും ഇന്ത്യന്‍ മനസ്സിനെ നൊമ്പരപ്പെടുത്തി ഇന്നും ആ സംശയം അതുപോലെ അവശേഷിക്കുകയാണ്.
1909 ഒക്ടോബര്‍ 30 ന് ബോംബെയിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ഭാഭയുടെ ജനനം. 1929ല്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ അദ്ദേഹം ഭൗതികശാസ്ത്രത്തിലേക്കും ന്യൂക്ലിയര്‍ ഫിസിക്സിന്റെ ലോകത്തോക്കും കൂടി സഞ്ചരിക്കാന്‍ തുടങ്ങിയതാണ് ഇന്ത്യയെ ആണവ മേഖലയിലേക്ക് അതിവേഗം എത്തിച്ചത്. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാല ഡിപ്പാര്ട്ട്മെന്റുകളിലൊന്നായ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഗണിതശാസ്ത്രവും സൈദ്ധാന്തിക ഭൗതികശാസ്ത്രവും കോസ്മിക് കിരണങ്ങളക്കുറിച്ചും പഠിച്ചു. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന് പോള്‍ ഡിറാക്കിന്റെ കീഴിലായിരുന്നു പഠനം. വിദ്യാര്‍ത്ഥിയായിരിക്കെ കോപ്പന്‍ഹേഗനില്‍ നൊബേല്‍ സമ്മാന ജേതാവായ നീല്‍സ് ബോറിനൊപ്പം പ്രവര്‍ത്തിക്കുകയും ക്വാണ്ടം തിയറി വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

'ദി അബ്സോര്‍പ്ഷന്‍ ഓഫ് കോസ്മിക് റേഡിയേഷന്' എന്ന തന്റെ ആദ്യ ശാസ്ത്ര പ്രബന്ധം പ്രസിദ്ധീകരിച്ചതിന് ശേഷം 1933ല്‍ ഐസക് ന്യൂട്ടണ്‍ സ്റ്റുഡന്റ്ഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ ഒരാളായി അദ്ദേഹം. ഇലക്ട്രോണ്പോസിട്രോണ് സ്കാറ്ററിംഗ് പ്രക്രിയയെക്കുറിച്ച് 1935ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ശാസ്ത്രലോകം വളരെയധികം വിലമതിക്കുകയും ഈ പ്രതിഭാസത്തെ പിന്നീട് ഭാഭാ ഇലക്ട്രോണ്‍ സ്കാറ്ററിംഗ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. 1951 ലും 19531956 ലും ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന് ലോക മഹായുദ്ധകാലത്ത് യുഎസ്യുകെ ആണവായുധ പദ്ധതികളില്‍ പ്രധാന പങ്കുവഹിച്ചവരുള്പ്പെടെ അന്നത്തെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കാനും സൗഹൃദം സ്ഥാപിക്കാനും അവസരംലഭിച്ചു. 1922ലെ ഊര്ജതന്ത്രത്തില് നൊബേല്‍ ജേതവായ നീല്‍സ് ബോര്, ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും 1938ല്‍ റേഡിയോ ആക്ടിവിറ്റിയേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്ത എന്റിക്കോ ഫെര്‍മി, മറ്റൊരു ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവ് ജെയിംസ് ഫ്രാങ്ക് തുടങ്ങിയ ശാസ്ത്രപ്രതിഭകളുള്പ്പെടെ അദ്ദേഹത്തിന്റെ സുഹൃത് വലയത്തിലുണ്ടായിരുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ന്യൂക്ലിയര്‍ ഫിസിക്സില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടി. 'കോസ്മിക് റേഡിയേഷനും പോസിട്രോണുകളുടെയും ഇലക്ട്രോണുകളുടെയും സൃഷ്ടിയും ഉന്മൂലനവും' എന്ന പ്രബന്ധത്തിന് 1935ലാണ് പിഎച്ച്ഡി ലഭിച്ചത്. 1939ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഭാഭ നോബല്‍ സമ്മാന ജേതാവ് സി.വി രാമന് കീഴില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തില്‍ റീഡറായി ചുതലയേറ്റു. ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി അശ്രാന്തമായി വാദിച്ച ഭാഭ, ഇന്ത്യ ആണവശക്തിയായി മാറണമെന്നും അണ്വായുധ ശേഷി കൈവരിക്കണമെന്നും ആഗ്രഹിച്ചു. നാം ആദ്യം അണ്വായുധ ശേഷി ആര്‍ജിക്കണം. എന്നിട്ടു മതി അണവ നിര്‍വ്യാപനത്തെയും മഹാത്മാഗാന്ധിയുടെ അഹിംസയെയും കുറിച്ച് ചിന്തിക്കാന്‍ എന്നദ്ദേഹം പറയുമായിരുന്നുവെന്ന് ശിഷ്യന് രാജ രാമണ്ണെ പറയാറുണ്ട്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ രാജ്യത്തിന്റെ സ്വന്തം ആണവശേഷി കെട്ടിപ്പടുക്കുന്നതില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതില്‍ ആണവ സാങ്കേതികവിദ്യക്ക് തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ 1948ല്‍ ആണവോര്‍ജ്ജ നിയമം പാസാക്കി. പിന്നാലെ, അറ്റോമിക് എനര്‍ജി കമ്മിഷന് സ്ഥാപിക്കുകയും ആണവ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അതിനെ ഏല്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ (DAE) ഭരണസമിതിയാണ് ആറ്റോമിക് എനര്‍ജി കമ്മിഷന് ഓഫ് ഇന്ത്യ. ഇതിന്റെ ചെയര്‍മാനായിരുന്ന ഹോമി ജെ. ഭാഭയുടെ നേതൃത്വത്തില്‍ കമ്മീഷന് വലിയ മുന്നേറ്റമാണ് നടത്തിയത്. 1956ല്‍ ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടറായ അപ്സര റിസര്‍ച്ച് റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി. അതൊരു നിര്‍ണായക നേട്ടമായിരുന്നു. സമ്പുഷ്ടമാക്കിയ യുറേനിയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ റിയാക്ടര്‍ ആണവോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിലേക്കുള്ള ഇന്ത്യയുടെ ആദ്യ സുപ്രധാന ചുവടുവെപ്പായിരുന്നു. അപ്സരയെ കൂടാതെ സൈറസ്, സെര്‍ലീന എന്നീ റിയാക്ടറുകളും സമ്പുഷ്ട യുറേനിയം പ്ലാന്റും, പ്ലൂട്ടോണിയം പ്ലാന്റും താരാപ്പൂര്‍ ആണവനിലയവും ഭാഭയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ഇന്ത്യയുടെ പ്രധാന ആണവ കേന്ദ്രവും ആയുധ വികസന ലബോറട്ടറിയുമായി മാറിയ ട്രോംബെയിലെ അറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റിന് അടിത്തറ പാകുന്നതിലും ഭാഭ മുഖ്യപങ്കുവഹിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1967 ജനുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റ് ട്രോംബെയെ, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (BARC) എന്ന് പുനര്‍നാമകരണം ചെയ്യുന്നത്.

ഇന്ത്യ ആണവ ശക്തിയാകണമെന്ന് ശക്തമായി വാദിച്ച ഭാഭയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു 1974ലെ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം. ഊട്ടിയിലെ റേഡിയോ ടെലസ്കോപ്പും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഐ.എസ്.ആര്.ഒ സ്ഥാപിക്കുന്നതില്‍ വിക്രം സാരാഭായ്ക് വേണ്ട പിന്തുണ നല്‍കുന്നതിലും ഭാഭ ശ്രദ്ധചെലുത്തി. ഇന്ത്യന്‍ ആണവോര്‍ജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷന്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്കി ഈ അതുല്യ ശാസ്ത്രപ്രതിഭയെ ആദരിച്ചു. സമാധാനപരമായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിന് വേണ്ടി ജനീവയില്‍ നടന്ന ആദ്യ യുഎന്‍ സമ്മേളനത്തിന് നേതൃത്വം നല്കിയതും ഭാഭയായിരുന്നു. ലോകമെമ്പാടും ആണവോര്‍ജ്ജ നിയന്ത്രണവും അണുബോംബുകളുടെ നിരോധനവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആണവ സംയോജനം വ്യവസായങ്ങള്‍ക്ക് പരിധിയില്ലാത്ത ശക്തി പകരുമെന്ന് അദ്ദേഹം പ്രവചിച്ചു. ഒരു ആറ്റോമിക് റിയാക്ടര്‍ നിര്‍മിക്കുന്നത് ഇന്ത്യയുടെ ദുരിതവും ദാരിദ്ര്യവും കുറയ്ക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഈ സ്വപ്നങ്ങളെല്ലാമാണ് അന്ന് തകര്‍ന്നുവീണത്. പക്ഷേ, അദ്ദേഹം ഈ രാജ്യത്തിന് നല്കിയ ഊര്‍ജം ചെറുതായിരുന്നില്ല. അതിന്റെ കരുത്തില്‍ നാമേറെ മുന്നോട്ടുപോയി.

ആല്‍പ്സിലെ മോണ്ട് ബ്ലാങ്ക് പര്‍വതനിരയിലെ മഞ്ഞുപാളികള്‍ ഉരുകുമ്പോള്‍ ചില രഹസ്യങ്ങള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടേയിരിക്കുന്നുണ്ട്. 1966ലെ പഴയ ഇന്ത്യന്‍ പത്രങ്ങളുള്പ്പെടെയാണ് ഈയടുത്ത് പര്‍വതനിരകള്‍ ഉരുകിയൊലിച്ച മഞ്ഞിനൊപ്പം പുറത്തെത്തിച്ചത്. ചമോണിക്സ് സ്കിയിങ് ഹബ്ബിന് സമീപം കഫേ നടത്തുന്ന ടിമോത്തീ മോട്ടിന് എന്നയാള്‍ ഇവിടെനിന്നു കണ്ടെത്തിയ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാനമായ തലക്കെട്ടുള്ള പഴയ ഇന്ത്യന്‍ പത്രങ്ങളുടെ കോപ്പികള്‍ തന്റെ കഫേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി പ്രഥമ ഇന്ത്യന്‍ വനിതാ പ്രധാനമന്ത്രി, 'ഇന്ദിര ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകും' എന്നിങ്ങനെ പോകുന്നു ഒന്നാം പേജിലെ പ്രധാന തലക്കെട്ട്. ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായി അധികാരമേറ്റ1966 ജനുവരി 24ന് ഈ പര്‍വ്വതനിരയില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 707 എന്ന വിമാനത്തിലുണ്ടായിരുന്ന പത്രങ്ങളാണിവ. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് ഭാഭയുള്പ്പെടെ 177 പേരുടെ ജീവനും കൊണ്ട് പറന്ന വിമാനത്തലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡ്, ദി സ്റ്റേറ്റ്സ്മാന്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ കോപ്പി. അപകടസ്ഥലത്തുനിന്ന് ലഭിച്ച മറ്റ് പല വസ്തുക്കളും കഫേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2013ല്‍ ഇവിടെ നിന്ന് മരതകം, ഇന്ദ്രനീലം, മാണിക്യം എന്നിവയടക്കം വിലപിടിപ്പുള്ള കല്ലുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയിരുന്നു. 2,75,000 ഡോളറോളം വിലയുള്ള കല്ലുകളാണ് അന്ന് ലഭിച്ചത്. 2017ല്‍ ഇവിടെ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പിന്നാലെയാണിപ്പോള്‍ പത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് പതിറ്റാണ്ടോളം മഞ്ഞ് മലകള്‍ ഒളിപ്പിച്ചുവച്ച രഹസ്യ ശേഖരം പുറത്തുന്നുവരുന്നത്, അമേരിക്കന്‍ ചാര സംഘടനയുടെ കറുത്ത കരങ്ങള്‍ കൊന്നുതള്ളിയെന്ന് പലരും വിശ്വസിക്കുന്ന ഭാഭയുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ നിഗൂഢ രഹസ്യങ്ങളും എന്നെങ്കിലും പുറത്തുവരുമെന്ന പ്രത്യാശക്ക് കരുത്തുപകരുന്നുണ്ട്.
Was Dr. Homi J. Bhabha, India's nuclear pioneer, assassinated? On January 24, 1966, an Air India Boeing 707 crashed into Mont Blanc, taking the lives of all on board, including Bhabha. Decades later, reports suggest it may not have been an accident. Did foreign intelligence agencies sabotage India's nuclear ambitions?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 7 days ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 7 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 7 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 7 days ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• 7 days ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 7 days ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• 7 days ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• 7 days ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• 7 days ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• 7 days ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു
Kerala
• 7 days ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• 7 days ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• 7 days ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• 7 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 7 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 7 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 7 days ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 7 days ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• 7 days ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 7 days ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 7 days ago