
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്

കോട്ടയം: റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്കൂള്‍ ഓഫ് നഴ്സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയത് കൊടുംക്രൂരതയില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്. കോളജിലെത്തി പ്രിന്‍സിപ്പള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്തു. അധകൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഉള്‍പ്പടെ പൊലിസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം വിദ്യാര്‍ഥികള്‍ ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്ന് മാസത്തിനിടെ പല തവണ ആന്റി റാഗിംങ് സ്കാസ് പരാതികള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കെയര്‍ ടേക്കര്‍ ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
പ്രാഥമിക നടപടിയായിട്ടാണ് സസ്പെന്‍ഡ് ചെയ്തതെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
ആറ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. സംഭവത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നിലവ് വാളകം കീരീപ്ലാക്കല്‍ വീട്ടില്‍ സാമുവേല്‍ (20), വയനാട് പുല്‍പ്പള്ളി ഞാവലത്ത് വീട്ടില്‍ ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ റിജില്‍ ജിത്ത് (20) മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ വീട്ടില്‍ രാഹുല്‍ രാജ് (22), കോരുത്തോട് നെടുങ്ങാട്ട് വീട്ടില്‍ വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ്. 118, 308, 350 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പ്രതികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് പീഡന വിവരം പുറത്തുവന്നത്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ക്ലാസ് അധ്യാപികയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നലെ പുലര്‍ച്ചെയോടെ രേഖപ്പെടുത്തി.
കഴിഞ്ഞ നവംബര്‍ നാലിനാണ് ഇവിടെ അധ്യയനം തുടങ്ങിയത്. അന്നുമുതല്‍ ക്രൂരമായ റാഗിങ്ങാണെന്ന് പരാതിയില്‍ പറയുന്നു. പ്രതികളുടെ മുറിയിലേക്ക് ഇരകളെ ബലമായി എത്തിച്ചായിരുന്നു റാഗിങ്. നഗ്നരാക്കി കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കി. അതില്‍ കലാമിന് ലോഷന്‍ ഒഴിച്ച് ഇരകള്‍ വേദനകൊണ്ടു പുളയുമ്പോള്‍ വായില്‍ ലോഷനൊഴിച്ചു. ജനനേന്ദ്രിയത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഡംബല്‍ തൂക്കിയിട്ടും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയുമുള്ള അതിക്രൂര പീഡനങ്ങള്‍ക്കാണ് ഇവര്‍ വിധേയരായത്. ശനിയാഴ്ചകളിലാണ് ക്രൂരത കൂടുതലും അരങ്ങേറുന്നത്. ശനിയാഴ്ചകളില്‍ പ്രതികള്‍ക്ക് മദ്യം വാങ്ങാനായി 800 രൂപ വീതം നല്‍കണം. ഇല്ലെങ്കില്‍ പണം ബലമായി പിടിച്ചെടുക്കും. തുടര്‍ന്ന് രാത്രിയോടെ മദ്യപിച്ചെത്തി സംഘം ഹോസ്റ്റലില്‍ അക്രമം അഴിച്ചുവിടും. പീഡനം പുറത്തറിയാതിരിക്കാനും പരാതി നല്കാതിരിക്കാനുമായി നിര്‍ബന്ധിച്ച് മദ്യം നല്കി നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തും. വിഡിയോ പുറത്തായാല്‍ പഠനം നിലയ്ക്കുമെന്ന ഭയത്താലാണ് ഇരകള്‍ പരാതി നല്‍കാതിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം റാഗിങ്ങിന് വിധേയനായ ഇടുക്കി സ്വദേശിയോട് പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതു നല്കാന് കഴിയാതെ വന്നതോടെ ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ വിദ്യാര്‍ഥി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി
International
• 2 days ago
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
Kerala
• 2 days ago
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-28-02-2025
latest
• 2 days ago
വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ
International
• 2 days ago
ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി
Saudi-arabia
• 2 days ago
അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ
Football
• 2 days ago
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു
Kerala
• 2 days ago
ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി
National
• 2 days ago
കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം
Cricket
• 2 days ago
ആശ പ്രവർത്തകരുടെ സമരത്തിനിടെ സർക്കാർ നീക്കം; ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്താൻ തീരുമാനം
Kerala
• 2 days ago
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: 32 പേരെ രക്ഷപ്പെടുത്തി, 25 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
latest
• 2 days ago
പ്രവാസികളുടെ ശ്രദ്ധക്ക്; ഏപ്രിൽ മുതൽ ദുബൈയിൽ പുതിയ പാർക്കിങ്ങ് നിരക്ക്
uae
• 2 days ago
മഴ കളിച്ചു, ഓസ്ട്രേലിയ മുന്നോട്ട്; അഫ്ഗാന് സെമിയിലെത്താൻ ഇനി അവർ കനിയണം
Cricket
• 2 days ago
കോഴിക്കോട്: യുവ ദന്ത ഡോക്ടർ ലഹരിമരുന്നുമായി അറസ്റ്റിൽ
Kerala
• 3 days ago
റമദാനില്‍ റിയാദ് മെട്രോ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തും; ബസുകൾ മൂന്നു മണി വരെ
Saudi-arabia
• 3 days ago
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്
Kerala
• 3 days ago
ഓസ്ട്രേലിയൻ കൊടുങ്കാറ്റിൽ തകർന്നത് ലങ്കൻ ചരിതം; പിറന്നത് പുതുചരിത്രം
Cricket
• 3 days ago
മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ
Kerala
• 2 days ago
മാർച്ച് 30 മുതൽ ലണ്ടനിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ ഗൾഫ് എയർ
bahrain
• 3 days ago
ചാമ്പ്യൻസ് ട്രോഫി പുറത്താകൽ; ഇംഗ്ലണ്ടിന്റെ നെടുംതൂൺ പടിയിറങ്ങി
Cricket
• 3 days ago