
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ ആവാൻ വരുൺ ചക്രവർത്തിക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. മാത്രമല്ല മത്സരങ്ങളിൽ മിഡിൽ ഓവറുകളിൽ വിക്കറ്റ് നേടാൻ വരുണിന് സാധിക്കുമെന്നും ഗംഭീർ പറഞ്ഞു.
'മിഡിൽ ഓവറുകളിൽ വിക്കറ്റ് എടുക്കാനുള്ള ഓപ്ഷൻ ആണ് വരുൺ. അതുകൊണ്ടാണ് ഞങ്ങൾ അവനെ ടീമിൽ ഉൾപ്പെടുത്തിയത്. അവൻ എതിർ ടീമുകൾക്ക് വലിയ ഭീഷണിയായി മാറുമെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ബൗളുകൾ നേരിടാത്ത നിരവധി ടീമുകൾ ഉള്ളതിനാൽ അവൻ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ എക്സ് ഫാക്ടർ ആവാം. ടീമിന് ശക്തമായ ഒരു ബൗളിങ് നിര ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ് ഞാൻ കരുതുന്നു. മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ നേടാൻ അവനു കഴിയുമെങ്കിൽ അത് ടീമിന് വലിയ നേട്ടമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്,' ഗംഭീർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ മിന്നും പ്രകടനമായിരുന്നു വരുൺ ചക്രവർത്തി നടത്തിയിരുന്നത്. പരമ്പരയിൽ 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ സ്പിന്നർ ആയി മാറാനും വരുണിനു സാധിച്ചു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വരുൺ അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിൽ വിക്കറ്റ് നേടാനും വരുണിന് സാധിച്ചിരുന്നു. ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും ഇതിലൂടെ വരുണിന് സാധിച്ചു. 33 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടിയ ഏറ്റവും പ്രായം കൂടിയ താരം എന്ന ഈ നേട്ടം ദിലീപ് ജോഷിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 32 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ദിലീപ് ജോഷി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മാറാനും വരുണിന് സാധിച്ചിരുന്നു. 1974ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അജിത് വഡേക്കറിനെ മറികടന്നാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. 36ാം വയസിൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഫാറൂഖ് എഞ്ചിനീയർ ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്
Kerala
• 40 minutes ago
മികച്ച സഹനടന് കീറന് കള്ക്കിന്, സഹനടി സോയി സല്ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• an hour ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• an hour ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന് ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന് Dr. ജോര്ജ് പി അബ്രഹാം ഫാം ഹൗസില് തൂങ്ങിമരിച്ച നിലയില്
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 12 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago