
ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

റിയാദ്: കഴിഞ്ഞ മൂന്ന് നാല് വർഷമായി ബഹുതല ചർച്ചകൾ നടന്നെങ്കിലും റഷ്യയുടെ ഉക്രൈന്‍ അധിനിവേശം നിർത്താൻ അമേരിക്കക്ക് കഴിയാതെ വന്നതോടെ ഇതാ സഊദിയിൽവച്ചു നിർണായക കൂടിക്കാഴ്ച നടക്കാൻ പോകുകയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുട്ടിനും തമ്മിലുള്ള സഊദിയിലെ കൂടിക്കാഴ്ചയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ല. ട്രംപ് തന്നെയാണ് ചർച്ച സംബന്ധിച്ചും റഷ്യന്‍ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായും അറിയിച്ചത്.
വ്ളാദിമര്‍ പുടിന്‍, ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി എന്നിവരുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നും ട്രംപ് പറഞ്ഞതോടെ ആണ് സമാധാനത്തിന് വഴി തെളിയുന്നത്. ട്രംപുമായി പുട്ടിനും സെലൻസ്‌കിയും സംസാരിച്ച കാര്യം റഷ്യയും ഉക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രംപും പുട്ടിനും തമ്മിലെ സംഭാഷണം ഒന്നര മണിക്കൂർ ആണ് നീണ്ടുനിന്നത്. ട്രാംപിന്
മോസ്കോയിലേക്ക് പുടിൻ്റെ ക്ഷണം ഉള്ളതായി റഷ്യ അറിയിച്ചു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും CIA മേധാവി ജോൺ റാറ്റ്ക്ലിഫും ഉൾപ്പെടുന്ന സംഘത്തെ ചർച്ചയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രസിഡന്റായി അധികാരമേറ്റതിന് 24 മണിക്കൂറിനുള്ളിൽ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. അതിനാൽ യുദ്ധം നിർത്തുന്നത് അദ്ദേഹത്തിൻ്റെ അഭിമാന പ്രശ്നം ആണ്.
യുദ്ധത്തിന് അവസരം ഉണ്ടാക്കി കുടുങ്ങി ഉക്രൈൻ
നാറ്റോ പ്രവേശനത്തിനുള്ള സെലൻസ്‌കിയുടെ പിടിവാശിയാണ് റഷ്യയെ പ്രകോപിപ്പിച്ചത്. യൂറോപ്പും യുഎസും കൂടെയുണ്ടാകും എന്ന് കരുതി എങ്കിലും റഷ്യ ആക്രമിച്ചു തുടങ്ങിയതോടെ കരുതിയ സഹായം ലഭിച്ചില്ല. ഫലത്തിൽ "തുടങ്ങി കുടുങ്ങി " എന്ന അവസ്ഥയിൽ ആയി സെലൻസ്‌കി. യുഎസിൽ ആണ് ഉക്രെയിൻ്റെ ഏക പ്രതീക്ഷ. ജോ ബൈഡന്‍ ഭരണകൂടം ആയുധവും പണവും നല്‍കി സഹായവും ചെയ്തിരുന്നു. എന്നാല് നഷ്ടകച്ചവടത്തിന് ട്രമ്പിനു താൽപര്യമില്ല. അമേരിക്കക്ക് അധിക ചെലവ് വരുന്ന എല്ലാ ഇടപാടുകളും അവസാനിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്, ഇസ്രായേലിന് ആയുധം നൽകുന്നതിൽ ഒഴികെ.
ബദ്ധവൈരിയായ രാഷ്ട്ര തലവൻ ആണെങ്കിലും പുടിനുമായി അത്ര അകൽചയിൽ അല്ല ട്രംപ്. പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ് എന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചതും ആണ്. അതിനാൽ സൗദിയിൽ ഇരുവരും ഒന്നിച്ചിരുന്നാൽ ഉക്രൈന്‍ യുദ്ധം തീരുമെന്നു ഉറപ്പാണ്.
എന്തുകൊണ്ട് സഊദി?
“ഞങ്ങൾ ആദ്യമായി സൗദി അറേബ്യയിൽ കണ്ടുമുട്ടും” എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് ട്രമ്പ് പറഞ്ഞത്. തൻ്റെ രണ്ടാം ടേം ആരംഭിച്ചതിന് ശേഷമുള്ള ഇരുവരും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക സംഭാഷണമായിരുന്നു ഇത്. വെള്ളിയാഴ്ച മ്യൂണിക്കിൽ സുപ്രധാന യോഗം ചേരുന്നുണ്ടെന്നും അവിടെ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും മാർക്കോ റൂബിയോയും യു.എസ് പ്രതിനിധി സംഘത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും ചൈനയും തമ്മിൽ കൂടുതൽ അടുത്തത് യുഎസിന് ഭീഷണിയാണ്. ഉക്രൈൻ യുദ്ധത്തിൻ്റെ പേരിൽ ഇനിയും റഷ്യയെ മാറ്റിനിർത്തുന്നത് യുഎസിന് തന്നെയാകും അപകടം എന്നും ട്രമ്പ് മനസ്സിലാക്കുന്നു. നാല് വർഷത്തിനിടെ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും സൗദിയിലെത്.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗദി അറേബ്യയെ തിരഞ്ഞെടുത്തതിന് പിന്നിൽ പല കാരണങ്ങൾ ആണ് ഉള്ളത്. പുട്ടിനുമായി സൗദി രാജകുടുംബത്തിന് ഏറെ സ്വാധീനം ഉണ്ട്. യുഎസുമായും സൗദിക്ക് നല്ല ബന്ധം ആണ് ഉളളത്. ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ട്രംപിൻെറ വിവാദ പ്രസ്താവനകൾമൂലം സാഹചര്യം വഷളായി വരുന്നതിനിടെ ആണ് നിർണായക ചർച്ചയ്ക്ക് സഊദി ആദിത്യമരുളുന്നത്.
ഫലസ്തീനികളെ പുറത്താക്കി ഗസ്സ ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് ആണ് സ്ഥിതിഗതികൾ ഇളക്കിമറിച്ചത്. ട്രംപിൻ്റെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായാണ് സൗദിയും അറബ് ലീഗും മുസ്ലിം രാജ്യങ്ങളും രംഗത്തുവന്നത്. പുതിയ സാഹചര്യത്തിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കാൻ സൗദി സന്ദർശനം സഹായിച്ചേക്കാം. സഊദിയെ തണുപ്പിക്കണം എന്ന് യുഎസിന് പദ്ധതിയുണ്ട്. സഊദിയെ അകറ്റിയാൽ മുസ്‌ലിം ലോകം ഒന്നടങ്കം യുഎസിന് എതിരാകും എന്നും ട്രമ്പ് കരുതുന്നു. ഇസ്രായേലിനെ ആയുധമണിയിപ്പിക്കുന്ന യുഎസ് നിലപാടിൽ മുസ്‌ലിം ലോകത്ത് കടുത്ത പ്രതിഷേധം ഉണ്ട്. പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം മുഹമ്മദ് ബിൻ സൽമാനെ കൂടി കാണാനും ട്രമ്പ് ആലോചിക്കുന്നുണ്ട്.
Trump will meet Putin in Saudi Arabia to end Ukraine war
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 40 minutes ago
മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു
International
• an hour ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• an hour ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 12 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago