HOME
DETAILS

വൈദ്യുതിബോർഡ് പരീക്ഷണം പരാജയം;  പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ

  
ബാസിത് ഹസൻ 
February 13 2025 | 03:02 AM

Powerboard test failure

തൊടുപുഴ: വൈദ്യുതി ബോർഡ് പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് കൈമാറി. സിവിൽ വൈദഗ്ധ്യം അനിവാര്യമായ പദ്ധതികളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറി നടത്തിയ പരീക്ഷണം വിജയകരമല്ലെന്ന തിരിച്ചറിവാണ് വീണ്ടും ചുമതല സിവിൽ വിഭാഗത്തിന്റെ കൈകളിൽ എത്തിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് 11ന് പുറത്തിറക്കി.  2030ൽ 10000 മെഗാവാട്ട് എന്ന ടാർജറ്റ് പൂർത്തീകരിക്കണമെങ്കിൽ പുനക്രമീകരണം അത്യന്താപേക്ഷിതമാണെന്ന കെ.എസ്.ഇ.ബി ഡയരക്ടർ ബോർഡ് യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചുമതല തിരികെ നൽകിയത്.

സിവിൽ വിഭാഗത്തിൽ ചീഫ് എൻജിനീയർ (പ്രോജക്ട്‌സ് പ്ലാനിങ്), ചീഫ് എൻജിനീയർ (പ്രോജക്ട്‌സ്), ചീഫ് എൻജിനീയർ (ബിൽഡിങ്‌സ്), ചീഫ് എൻജിനീയർ (ഡാംസ് ആന്റ് സേഫ്റ്റി) എന്നീ തസ്തികകൾ സൃഷ്ടിച്ചാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല കൈമാറിയത്. 
പുതിയ പദ്ധതികളുടെ ഇൻവെസ്റ്റിഗേഷൻ, സാധ്യതാ പഠനം, ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ, വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ  എന്നിവ കൈകാര്യം ചെയ്യേണ്ടത് പ്രോജക്ട്‌സ് പ്ലാനിങ് സി.ഇ ആണ്. പദ്ധതികളുടെ ടെൻഡർ, ഡിസൈൻ ഉൾപ്പടെ തയാറാക്കേണ്ട ചുമതല പ്രോജക്ട്‌സ് സി.ഇക്കാണ്. കെട്ടിട നിർമാണം, ക്വാർട്ടേഴ്‌സുകളുടെ മേൽനോട്ടം, വരുമാന വർധനവിനുള്ള പദ്ധതികൾ രൂപപ്പെടുത്തുക എന്നീ ചുമതലകൾ നിർവഹിക്കേണ്ടത് ബിൽഡിങ്‌സ് സി.ഇ യാണ്. 

എല്ലാ ഡാമുകളുടേയും മേൽനോട്ടവും ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല വഹിക്കേണ്ടതും ഡാം ആന്റ് സേഫ്റ്റി സി.ഇയാണ്. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയുടെ മാതൃകയിൽ ആറ് മാസം ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിൽ പൂർത്തിയാക്കിയവരെ ചീഫ് എൻജിനീയർമാരായി പ്രമോട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സിവിൽ വിഭാഗത്തിന് അവകാശപ്പെട്ട സിവിൽ ഡയരക്ടർ സ്ഥാനം തിരികെ ലഭിച്ചിട്ടില്ല. ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള ജനറേഷൻ ഡയരക്ടർക്കാണ് സിവിൽ ഡയരക്ടറുടെ ചുമതല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  38 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  44 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  an hour ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago