
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകാം. ഇത് ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിങ്ങനെ നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിങ്ങനെ നിർജലീകരണമുണ്ടാക്കുന്നവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. കൂടാതെ, ORS ലായനി, സംഭാരം എന്നിവയും ഉപയോഗിക്കുക.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ളാസ്മുറികളില്‍ ആവശ്യമായ വായു സഞ്ചാരവും ഉറപ്പാക്കണം. കൂടാതെ, പരീക്ഷാഹാളുകളിലും കുടിവെള്ളം ഉറപ്പാക്കണം.ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
Kerala is expected to experience high temperatures today, with isolated areas possibly seeing a rise of up to 2-3 degrees Celsius.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍
International
• 4 days ago
റമദാന്‍ മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ആര്‍ടിഎ
latest
• 4 days ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 4 days ago
ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള എക്‌സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍
oman
• 4 days ago
'മക്കളെവിടെ...'ബോധം വന്നപ്പോൾ ഉമ്മ ഷെമിയുടെ ആദ്യ ചോദ്യം; ഇന്ന് മൊഴിയെടുക്കും
Kerala
• 4 days ago
ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം
Kerala
• 4 days ago
യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്‌ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി
uae
• 4 days ago
രാജകുടുബാംഗത്തിന്റെ മരണം; അജ്മാനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം | Ajman Updates
uae
• 4 days ago
മത്സരങ്ങള്‍ക്കിടയിലെ വിശ്രമവേളയില്‍ ദുബൈ ഗോള്‍ഡ് സൂക്ക് സന്ദര്‍ശിച്ച് ഹിറ്റ്മാന്‍; പൊതിഞ്ഞ് ജനക്കൂട്ടം
uae
• 4 days ago
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ
Kerala
• 4 days ago
ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത് Delhi Riot 2020
National
• 4 days ago
സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
Kerala
• 4 days ago
റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 4 days ago
യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം
uae
• 4 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 4 days ago
പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും
uae
• 4 days ago
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Kerala
• 4 days ago
എമിറേറ്റ്സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍
uae
• 4 days ago
ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന് തടവുകാരെ ഇസ്റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി
International
• 4 days ago
ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• 4 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 4 days ago