
മൂന്ന് മാസത്തിലധികം തുടർച്ചയായി റാഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

കോട്ടയം: ഗവണ്‍മെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലിസ്. കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.
തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരായായിട്ടും സംഭവം ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. കോളേജ് പ്രിൻസിപ്പാൾ തന്നെയാണ് ഹോസ്റ്റൽ വാർഡൻ. എന്നാൽ, അസിസ്റ്റന്റ് വാർഡനായ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്‍റെ പൂർണചുമതല. വളരെ കുറച്ച് കുട്ടികൾ മാത്രമുളള ഹോസ്റ്റലിൽ സ്ഥിരമായി മദ്യം അടക്കം എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ല എന്നത് പൊലിസിന്റെ സംശയത്തിന് ആക്കം കൂട്ടുന്നു.
ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നത് സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണെന്നാണ് പരാതിക്കാരായ വിദ്യാർത്ഥികളുടെ മൊഴി. കോളേജിലെ മറ്റ് വിദ്യാർത്ഥികൾ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്. നിലവിൽ കേസെടുത്തതും പ്രതികൾ റിമാന്‍റിലായതും കണക്കിലെടുത്ത് കൂടുതൽ വിദ്യാർത്ഥികൾ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുന്നത്.
ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെ പൊലിസ് വിശദമായി ചോദ്യം ചെയ്യും. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് പ്രതികൾ ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ റിമാന്റിലുളള പ്രതികളെ ആവശ്യമെങ്കിൽ പൊലിസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം ഉയർന്ന് വന്ന പരാതികൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചു. കൂടാതെ, സംഭവത്തിൽ അതിവേഗം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടോടെയാണ് അഞ്ചു പ്രതികളെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണിൽ നിന്ന് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പൊലിസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ റാഗിംഗ് നടത്തിയ വിവരം പ്രതികൾ സമ്മതിക്കുകയായിരുന്നു. അക്രമത്തിന് ഇരയായ വിദ്യാർത്ഥികളിൽ നിന്ന് എല്ലാം ഞായറാഴ്ചയും പ്രതികൾ മദ്യപിക്കുന്നതിനായി പണം ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു. സീനിയർ വിദ്യാർത്ഥികളെ പേടിച്ച് പരാതിക്കാരായ വിദ്യാർത്ഥികൾ വീടുകളിൽ പോലും വിവരങ്ങൾ അറിയിച്ചിരുന്നില്ല. പ്രതികൾക്കെതിരെ റാഗിംഗ് നിരോധന നിയമം, ഭാരതീയ ന്യായ സംഹിതയിലെ 118, 308, 351 വകുപ്പുകൾ പ്രകാരം, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക ഗൂഢാലോചന, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.
An investigation into a ragging incident at Kottayam Nursing College has revealed a mysterious delay in reporting the incident, with authorities and teachers claiming they were unaware of it for over three months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 22 minutes ago
മികച്ച സഹനടന്‍ കീറന്‍ കള്ക്കിന്, സഹനടി സോയി സല്‍ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• 28 minutes ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 29 minutes ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago