HOME
DETAILS

ഉദരാര്‍ബുദം: നേരത്തെ അറിയാം, ജീവന്‍ രക്ഷിക്കാം

  
ഡോ. മനോജ് അയ്യപ്പത്ത്,സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്ച്.ഒ.ഡി   സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി.
February 11 2025 | 12:02 PM

Is Stomach Cancer Abdominal Cancer Really That Dangerous

ഇന്ന് നമുക്ക് ചുറ്റും ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗങ്ങളില്ഒന്നാണ് അര്‍ബുദം. അനാരോഗ്യകരമായ ഭക്ഷണശൈലി, പുകവലി, മദ്യപാനം തുടങ്ങിയ രോഗങ്ങളെ വിളിച്ചുവരുത്തുന്ന ശീലങ്ങള്ക്യാന്സറിന് കാരണങ്ങളായിത്തീര്‍ന്നേക്കാം. അര്‍ബുദങ്ങളില്വിശേഷിച്ച്, ഉദരാര്‍ബുദം ഇന്ന് ഒട്ടേറെപ്പേരില്കണ്ടുവരുന്നുണ്ട്. നേരത്തേ കണ്ടെത്തിയാല്ചികിത്സയും രോഗമുക്ത സാധ്യതയും എളുപ്പമാകും. അതിനാല്ത്തന്നെ നമ്മുടെ ശരീരത്തില്എന്തെങ്കിലും തരത്തിലുള്ള ചെറിയ ലക്ഷണങ്ങള്പോലും പ്രാധാന്യത്തോടെ പരിഗണിച്ച് അരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതും ആവശ്യമെങ്കില്ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്

ഉദരാര്‍ബുദം ഇത്ര അപകടകാരിയാണോ?

 

ഉദരാര്‍ബുദത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങള്പലപ്പോഴും മറ്റു ചെറിയ അസുഖങ്ങളുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ശരിയായ ചികിത്സ തേടാന്വൈകുന്നതിന് ഇതൊരു കാരണമായേക്കാം.

     ഉദരാര്‍ബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളരെ വേഗത്തില്വ്യാപിക്കും.

     രോഗം അവസാന ഘട്ടത്തിലെത്തിയാല്ചികിത്സ ഏറെ പ്രയാസകരമാകും.

ഉദരാര്‍ബുദ കേസുകളുടെ എണ്ണവും രോഗത്താലുണ്ടാകുന്ന മരണങ്ങളും ലോകത്താകമാനം കൂടി വരുന്നതായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കുകള്വ്യക്തമാക്കുന്നു. ആഗോളതലത്തിലെ റിപ്പോര്‍ട്ടുകള്പരിശോധിക്കുമ്പോള്അര്‍ബുദത്താലുണ്ടായ മരണങ്ങളില്‍ 35 ശതമാനവും ദഹനനാള അര്‍ബുദങ്ങള്കാരണമാണ്. അന്നനാളം, ആമാശയം, ലിവര്‍‍, പിത്തസഞ്ചി-പിത്തക്കുഴല്‍, പാന്ക്രിയാസ്, ചെറുകുടല്‍, വന്കുടല്‍, മലാശയം തുടങ്ങിയ അവയവങ്ങളില്ഉണ്ടാകുന്ന അര്‍ബുദമാണിത്. പുകവലി, മദ്യപാന ശീലങ്ങളും അര്‍ബുദ സാധ്യത ഉയര്‍ത്തുന്നവയാണ്

ഉദരാര്‍ബുദ വകഭേദങ്ങള്‍ 

     ഈസോഫാഗല്ക്യാന്സര്‍ (അന്നനാളത്തിലെ അര്‍ബുദം)

     ആമാശയ അര്‍ബുദം

     ലിവര്‍ക്യാന്സര്‍‍ (കരളിലെ അര്‍ബുദം), ഫാറ്റി ലിവര്

     പാന്ക്രിയാറ്റിക് ക്യാന്സര്‍

     കോളന്ക്യാന്സര്‍‍ (വന്കുടലിലെ അര്ബുദം)

     റെക്ടല്ക്യാന്സര്‍ (മലാശയ അര്‍ബുദം)

ഉദരാര്‍ബുദം തടയാന്എന്ത് ചെയ്യാം?

 

ആരോഗ്യകരമായ ഭക്ഷണശീലം: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്എന്നിവ ധാരാളം അടങ്ങിയ ആഹാരം കഴിക്കുക.

     ദിവസവും വ്യായാമം ശീലമാക്കുക.

     പുകവലിയും മദ്യപാനവും ഒഴിവാക്കുക

     കൃത്യമായ ഇടവേളകളില്ആരോഗ്യ പരിശോധന നടത്തുന്നതിലൂടെ ഏതെങ്കിലും അസുഖം ഉണ്ടെങ്കില്അത് നേരത്തെ കണ്ടെത്താന്സഹായിക്കും.

 

ഡോക്ടര്നിര്‍ദ്ദേശിക്കുന്ന ചികിത്സാ രീതികളുമായി മുന്നോട്ടുപോകുന്നതിലൂടെ രോഗിയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതകളുണ്ട്. മെഡിക്കല്സയന്സ് മേഖലയിലെ പുരോഗതി, താക്കോല്ദ്വാരം, റോബോട്ടിക് സര്ജറി തുടങ്ങിയ നവീന ചികിത്സാരീതികള്ക്യന്സര്ചികിത്സയെ വളരെയധികം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. നേരത്തേ തന്നെ രോഗനിര്ണയം നടത്തുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന രോഗികളില്അതിജീവന നിരക്ക് കൂടുതലാണ്.

വളരെ ഗുരുതരമായ ഒരു രോഗം തന്നെയാണ് ഉദരാര്‍ബുദം. എന്നാല്നമുക്ക് നേരത്തെ കണ്ടെത്തി മികച്ച ചികിത്സ ഉറപ്പാക്കുന്നതിലൂടെ അപകട സാധ്യത ഒഴിവാക്കുവാനും രോഗിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കും

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  8 hours ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  9 hours ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  9 hours ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  10 hours ago
No Image

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

latest
  •  10 hours ago
No Image

രാത്രി കത്തിയുമായി ന​ഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്

National
  •  10 hours ago
No Image

യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം

uae
  •  10 hours ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടി കൊണ്ടു പോയതായി പരാതി

Kerala
  •  10 hours ago
No Image

'മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണം'; സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച വേണം: എസ്എഫ്‌ഐ

Kerala
  •  11 hours ago