
പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൽ വിരാട് കോഹ്ലി നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. എട്ട് പന്തിൽ അഞ്ചു റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാൻ സാധിച്ചത്. ഇപ്പോൾ കോഹ്ലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താനായി ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്കർ, ദിലീപ് വെങ്ങസാർക്കർ, രാഹുൽ ദ്രാവിഡ് എന്നിവരുമായി കോഹ്ലി സംസാരിക്കണമെന്നാണ് അർജുന രണതുംഗ പറഞ്ഞത്.
'സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരോട് കോഹ്ലി സംസാരിക്കണം. അതാണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയുക. അവർക്ക് തീർച്ചയായും കൊഹ്ലിയെ സഹായിക്കാൻ സാധിക്കും. ഇത്രയധികം റൺസ് നേടിയ കോഹ്ലിയെപ്പോലെയുള്ള ഒരു താരത്തിന്റെ വിരമിക്കൽ അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് ഞാൻ കരുതുന്നു. എന്തിനാണ് ഇപ്പോഴും അദ്ദേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഇത് അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹം എപ്പോൾ വേണമെങ്കിലും അത് തീരുമാനിക്കട്ടെ,' മുൻ ശ്രീലങ്കൻ താരം ദി ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മത്സരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 90 പന്തിൽ 119 റൺസാണ് രോഹിത് അടിച്ചെടുത്തത്. 12 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്സ്. ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും വിജയത്തിൽ നിർണായകമായി. 50 പന്തിൽ 60 റൺസാണ് ഗിൽ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഫെബ്രുവരി 12നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അഹമ്മദാബാദിലാണ് മത്സരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
Kerala
• 3 days ago
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-28-02-2025
latest
• 3 days ago
വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ
International
• 3 days ago
ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി
Saudi-arabia
• 3 days ago
അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ
Football
• 3 days ago
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു
Kerala
• 3 days ago
ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി
National
• 3 days ago
കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം
Cricket
• 3 days ago
ആർആർബി പരീക്ഷ; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു
Kerala
• 3 days ago
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: 32 പേരെ രക്ഷപ്പെടുത്തി, 25 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
latest
• 3 days ago
പ്രവാസികളുടെ ശ്രദ്ധക്ക്; ഏപ്രിൽ മുതൽ ദുബൈയിൽ പുതിയ പാർക്കിങ്ങ് നിരക്ക്
uae
• 3 days ago
മഴ കളിച്ചു, ഓസ്ട്രേലിയ മുന്നോട്ട്; അഫ്ഗാന് സെമിയിലെത്താൻ ഇനി അവർ കനിയണം
Cricket
• 3 days ago
മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ
Kerala
• 3 days ago
റമദാനില്‍ റിയാദ് മെട്രോ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തും; ബസുകൾ മൂന്നു മണി വരെ
Saudi-arabia
• 3 days ago
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്
Kerala
• 3 days ago
ഓസ്ട്രേലിയൻ കൊടുങ്കാറ്റിൽ തകർന്നത് ലങ്കൻ ചരിതം; പിറന്നത് പുതുചരിത്രം
Cricket
• 3 days ago
781 തടവുകാർക്ക് മാപ്പ് നൽകിക്കൊണ്ട് കുവൈത്ത് അമീർ ഉത്തരവ്.
Kuwait
• 3 days ago
മാർച്ച് 30 മുതൽ ലണ്ടനിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ ഗൾഫ് എയർ
bahrain
• 3 days ago
ചാമ്പ്യൻസ് ട്രോഫി പുറത്താകൽ; ഇംഗ്ലണ്ടിന്റെ നെടുംതൂൺ പടിയിറങ്ങി
Cricket
• 3 days ago
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
Kerala
• 3 days ago