
കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി ഡൊമിനിക് മാർട്ടിൻ ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?

എറണാകുളം: കേരളത്തെ നടുക്കിയ കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ ബോംബുണ്ടാക്കിയ രീതി ചിത്രങ്ങൾ സഹിതം വിശദമായി ഒരു വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലിസ്. ഇന്റർപോളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ നേരത്തെ പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു ഈ അന്വേഷണവും. ഡൊമിനിക് മാർട്ടിൻ ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളാണ് അന്വേഷിച്ചത്. അതേസമയം, പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കിയിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തെ നടുക്കിയ ഭീകരാക്രമണം
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2023 ഒക്ടോബർ 29ന് കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർഥനാസ്ഥലത്തുണ്ടായ സ്‌ഫോടനം. 12 വയസുള്ള പെൺകുട്ടിയടക്കം എട്ടുപേരാണ് അന്ന് ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. തൊടുപുഴ സ്വദേശിനി കുമാരി പുഷ്പൻ (53), കുറുപ്പുംപടി സ്വദേശനി ലെയോണ (55), മലയാറ്റൂർ സ്വദേശിനി ലിബ്ന (12) ലിബ്നയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശി കെ.എ. ജോൺ (77), ഇടുക്കി സ്വദേശി ലില്ലി ജോൺ എന്നിവരാണ് അന്നത്തെ ഭീകരാക്രമണത്തിൽ മരിച്ചവർ.
രാവിലെ 9.30ന് ആദ്യ സ്‌ഫോടനമുണ്ടായി. വൈകാതെ രണ്ട് സ്‌ഫോടനങ്ങൾ കൂടി. സ്‌ഫോടനത്തിൽ ആദ്യം മൂന്നുപേരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽവെച്ചും മരണത്തിന് കീഴടങ്ങി. പരുക്കേറ്റ പലർക്കും ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നു. എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മാർട്ടിൻ നേരിട്ട് പൊലിസ് സ്റ്റഷനിൽ എത്തുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രതിസ്ഥാനത്തേക്ക് അൽഖാഇദയുംസിമിയും ഉൾപെടെ ചർച്ചകളിൽ നിറയുമ്പോഴാണ് ഒരു ഫേസ്ബുക്ക് ലൈവിൽ വന്ന് മാർട്ടിൻ താനാണ് സ്ഫോടനം നടത്തിയതെന്ന് വിളിച്ചു പറയുന്നത്.
യഹോവാ സാക്ഷികളോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ കാരണമെന്നാും മാർട്ടിൻ പറയുന്നു. യഹോവാ സാക്ഷികളുടെ സഭയിൽ അംഗമായിരുന്ന മാർട്ടിൻ പിന്നീട് ഇവരുമായി തെറ്റിപ്പിരിയുകയായിരുന്നു. സഭ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്തിയില്ലെന്നും ഇതിലുള്ള പകയാണ് സ്‌ഫോടനം നടത്താൻ കാരണമെന്നുമായിരുന്നു മാർട്ടിന്റെ വിശദീകരണം. ഇന്റർനെറ്റിൽ നോക്കി വീട്ടിൽവച്ച് ബോംബ് നിർമിക്കുകയായിരുന്നുവത്രേ!. പെട്രോളും വെടിമരുന്നും ഉപയോഗിച്ചായിരുന്നു ബോംബ് നിർമാണം. സംഭവദിവസം രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ മാർട്ടിൻ കൺവെൻഷൻ സെന്ററിൽ നാലിടത്തായി ബോംബുകൾ സ്ഥാപിക്കുകയായിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ അത്താണിയിലെ വീട്ടിലെത്തി. പിന്നീട് കൊരട്ടിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അവിടെ നിന്നാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് താനാണ് സ്ഫോടനം നടത്തിയതെന്ന് മാർട്ടിൻ വെളിപ്പെടുത്തിയത്. യുഎപിഎ, സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. യുഎപിഎ പിന്നീട് ഒഴിവാക്കി. യുഎപിഎ ചുമത്താൻ സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് പൊലിസ് പറഞ്ഞത്.
ഈ വർഷം ഏപ്രിലിലാണ് കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചത്. 3578 പേജുള്ള കുറ്റപത്രമാണ് പൊലിസ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.
സ്‌ഫോടനം നടന്നതിന് പിന്നാലെ ഒരു സമുദായത്തിനെതിരെ വലിയ വിദ്വേഷ പ്രചാരണമാണ് മലയാളം വാർത്താ ചാനലുകളിൽ വരെ നടന്നത്. ഇസ്റാഈൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് കളമസ്ശേരി എന്ന നിലക്കായിരുന്നു പ്രചാരണങ്ങൾ. ഹമാസിനെ പിന്തുണയ്ക്കുന്നവരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന പ്രചാരണമുണ്ടായി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്വേഷപ്രചാരണത്തെ മുന്നിൽനിന്ന് നയിച്ചു.
രാജീവ് ചന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, അനിൽ ആന്റണി, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, ഷാജൻ സ്‌കറിയ, സുജയ പാർവതി, മറുനാടൻ മലയാളി, കർമ ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ പൊലിസ് കേസെടുത്തിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി അറിയിച്ചത്.
സ്‌ഫോടനം നടത്തിയത് മുസ്‌ലിംകളാണെന്ന മുൻവിധിയോടെയാണ് പൊലിസും അന്വേഷണം തുടങ്ങിയത്. പാനായിക്കുളം സിമി കേസിൽ കോടതി വെറുതെവിട്ട നിസാം, സത്താർ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർട്ടിൻ ഉത്തരവാദിത്തമേറ്റെടുത്തിട്ടും ഇവരെ വിടാൻ പൊലിസ് തയ്യാറായിരുന്നില്ല. തങ്ങളെ അനാവശ്യമായി പൊലിസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് നിസാം രംഗത്തെത്തിയെങ്കിൽ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപെടെ നേതാക്കളും ഇതേറ്റു പിടിച്ച് രംഗത്തെത്തിയിരുന്നു.
മാർട്ടിന്റെ ഫേസ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങൾ:
'16 വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും തന്നെ ഞാൻ സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാൽ ആറു വർഷം മുമ്പ് ഇതിലെ തെറ്റുകൾ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികൾ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ആ തെറ്റുകൾ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല'.
ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
നാലു വയസ്സുള്ള കുട്ടിയോട് അവർ പറയുന്നത് മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നാണ്... ദേശീയഗാനം പാടരുതെന്നാണ്... ഇത്ര ചെറുപ്പത്തിലേ ഇത്രയധികം വിഷമാണ് കുട്ടികളുടെ മനസ്സിലിവർ കുത്തിവയ്ക്കുന്നത്. വോട്ട് ചെയ്യരുത്, മിലിട്ടറി സർവീസിൽ ചേരരുത്, സർക്കാർ ജോലിക്ക് പോകരുത് എന്നു വേണ്ട ടീച്ചറാകാൻ പോലും പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അനുവാദമില്ല. ഇതെല്ലാം നശിച്ചു പോകാനുള്ളവരുടെ പണിയാണെന്നാണ് വാദം.
വിശ്വാസം ഒരു തെറ്റൊന്നുമല്ല. പക്ഷേ ഭൂമിയിലെ എല്ലാവരും നശിച്ചു പോകും നമ്മൾ മാത്രം ജീവിക്കും എന്നാണ് ഈ സഭ പഠിപ്പിക്കുന്നത്. 850കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ എന്താണ് ചെയ്യുക? ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ.
ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല. മതമെന്നാൽ പേടിയാണവർക്ക്. ഇതുപോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അവർ കണ്ണടയ്ക്കുന്നത് കൊണ്ടാണ് എന്നെപ്പോലെയുള്ളവർക്ക് ജീവൻ ബലി കൊടുക്കേണ്ടി വരുന്നത്. സഹജീവികളെ വേശ്യ എന്ന് വിളിക്കുന്ന ചിന്താഗതി എത്രമാത്രം അധഃപതിച്ചതാണ്. ഇതൊക്കെ തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടണമെങ്കിൽ ആരെങ്കിലുമൊക്കെ പ്രതികരിച്ചേ മതിയാകൂ...
മറ്റുള്ളവരെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നൊക്കെ അവർ ലഘുലേഖകളിൽ പറയും... എന്നാൽ അതൊക്കെയും എന്തെങ്കിലും കേസ് വരുമ്പോൾ വാദിക്കാനുള്ള തെളിവ് മാത്രമാണ്. പ്രളയത്തിന്റെ സമയത്ത് യഹോവ സാക്ഷികളുടെ വീട് മാത്രം നോക്കി വൃത്തിയാക്കാൻ മുന്നിട്ട് നിന്നവരാണിവർ.
ഈ തെറ്റായ ആശയം അവസാനിപ്പിച്ചേ പറ്റൂ എന്ന് വളരെ ചിന്തിച്ചുറപ്പിച്ച ശേഷമാണ് ഞാനിങ്ങനെ ഒരു തീരുമാനമെടുത്തത്. നിങ്ങളെങ്ങനെയും വിശ്വസിച്ചോളൂ... എന്നാൽ അന്നം തരുന്ന നാട്ടിലെ ജനങ്ങളെ വേശ്യാ സമൂഹമെന്ന് വിളിക്കുന്ന ചിന്താഗതി ഈ നാട്ടിൽ വേണ്ട. ആ വിശ്വാസം ഒരിക്കലും വളർത്താനാവില്ല. ഈ പ്രസ്താവന ഈ നാട്ടിൽ ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത്തരമൊരു തീരുമാനം'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 12 hours ago