
കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം

അബൂദബി/ദുബൈ: കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഈ മാസം പകുതിയോടെ ദുബൈയിൽനിന്ന് കൊച്ചിയിലെത്തി മാർച്ച് 15ഓടെ തിരിച്ചുവരാൻ ഒരാൾക്ക് ശരാശരി 700 ദിർഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2800 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാകും.
മാർച്ചിൽ പോയി ഏപ്രിലിൽ തിരിച്ചുവരാൻ ഇതേ സെക്ടറിൽ ഇരട്ടി തുകയും യുഎഇയിൽ വേനൽ അവധിക്കാലമായ ജുലൈയിൽ പോയി ഓഗസ്റ്റ് അവസാനത്തോടെ തിരിച്ചുവരാൻ നാലിരട്ടിയും വിമാനക്കമ്പനിക്കാർ ഈടാക്കും. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകുകയും ആവശ്യക്കാരുടെ എണ്ണം വർധിക്കുകയും ചെയ്താൽ ടിക്കറ്റ് നിരക്ക് പല മടങ്ങ് വർധിക്കാനും സാധ്യതയുണ്ട്.
മാർച്ച് - ഏപ്രിലിൽ ടിക്കറ്റ് നിരക്ക് ഇരട്ടി
കെ.ജി മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് യുഎഇയിൽ 3 ആഴ്ചത്തെ അവധിയുണ്ട്. മാർച്ച് 14ഓടെ ഇവരുടെ പരീക്ഷ തീരും. സ്വാഭാവികമായും നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കുടുമെന്ന് മുൻകുട്ടി കണ്ട് ടിക്കറ്റ് നിരക്ക് രണ്ടിരട്ടി ഉയർത്തിയിരിക്കുകയാണ് എയർലൈനുകൾ. മാർച്ച് 15ന് നാട്ടിൽ പോയി ഏപ്രിൽ 5ന് തിരിച്ചുവരാൻ ഒരാൾക്ക് 1300 ദിർഹമായിരുന്നു നിരക്ക്, ഇത് നാലംഗ കുടുംബത്തിന് 5200 ദിർഹമായി വർധിക്കും. ഇന്നലെ ബുക്ക് ചെയ്യുമ്പോഴത്തെ നിരക്കായിരുന്നു ഇത്, ഇന്നും നാളെയുമൊക്കെ നിരക്കിൽ വ്യത്യാസമുണ്ടാകും.
ജുലൈ - ഓഗസ്റ്റ് നാലിരട്ടി
കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുക മധ്യവേനൽ അവധിക്കാലമായ ജുലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്. ഇതു മുന്നിൽ കണ്ട് എയർലൈനുകൾ ഇപ്പോൾ തന്നെ നിരക്ക് കുട്ടിത്തുടങ്ങിയിട്ടുണ്ട്. സ്വദേശി-വിദേശി എയർലൈനുകൾ നിരക്കുവർധനയിൽ മത്സരത്തിലാണ്.
5 മാസം മുൻപ് ബുക്ക് ചെയ്യുമ്പോൾ പോലും ഒരാൾക്ക് 2500 ദിർഹവും, നാലംഗ കുടുംബത്തിന് 10,000 ദിർഹവും ആവശ്യമായിരുന്നു. അതേസമയം, ബുക്ക് ചെയ്യാൻ വൈകുന്നതിന് അനുസരിച്ച് നിരക്കിന്റെ ഗ്രാഫ് കുതിക്കുകയാണ്.
Airlines are urging passengers to book their tickets now as fares may increase four-fold later, offering a golden opportunity for those looking to travel at affordable rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്
Kerala
• 41 minutes ago
മികച്ച സഹനടന് കീറന് കള്ക്കിന്, സഹനടി സോയി സല്ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• an hour ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• an hour ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന് ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന് Dr. ജോര്ജ് പി അബ്രഹാം ഫാം ഹൗസില് തൂങ്ങിമരിച്ച നിലയില്
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 12 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago