HOME
DETAILS

രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം

  
February 08 2025 | 13:02 PM

Ranji quarter final Kerala vs jammu kashmir day 1 update

പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ എറിഞ്ഞു വീഴ്ത്തി കേരളം. മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ജമ്മു കശ്മീർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി എംഡി നിതീഷ് തകർപ്പൻ ബൗളിംഗ് പ്രകടനമാണ് നടത്തിയത്. ജമ്മു കശ്മീരിന്റെ അഞ്ചു വിക്കറ്റുകളാണ്‌ താരം നേടിയത്. 23 ഓവറിൽ ആറ് മെയ്ഡൻ ഉൾപ്പടെ 56 റൺസ് വിട്ടുനൽകിയാണ് നിതീഷ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. 

നെടുമൻകുഴി ബേസിൽ, ആദിത്യ സർവതേ, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ജമ്മുവിന് വേണ്ടി കനയ്യ വധവാൻ 80 പന്തിൽ 48 റൺസും ലോനെ നസീർ 97 പന്തിൽ 44 റൺസും നേടി മികച്ചുനിന്നു. രണ്ടാം ദിനത്തിൽ കേരളം ഈ തകർപ്പൻ ബൗളിംഗ് തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

അതേസമയം രഞ്ജി ട്രോഫിയിൽ ബീഹാറിനെ പരാജയപ്പെടുത്തിയായിരുന്നു കേരളം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ബീഹാറിനെ ഇന്നിങ്‌സിനും 168 റൺസിനും കീഴടക്കിയാണ് കേരളം ക്വാർട്ടറിലേക്ക് മുന്നേറിയത്. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് കേരളം രഞ്ജിയുടെ ക്വാർട്ടർ ഫൈനൽ യോഗ്യത നേടുന്നത്.

ഒന്നാം ഇന്നിങ്‌സിൽ വെറും 64 റൺസിനു പുറത്തായി ഫോളോഓൺ ചെയ്ത ബിഹാർ, രണ്ടാം ഇന്നിങ്‌സിലും കൂട്ടത്തോടെ തകർന്നടിഞ്ഞ് 41.1 ഓവറിൽ 118 റൺസിനു പുറത്തായതോടെയാണ് കേരളം ഗംഭീര വിജയം നേടിയത്. കർണാടക, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  33 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  39 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  41 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago