
യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിയെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി

ദുബൈ: യാത്രക്കാരിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ ആഡംബര ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ദുബൈ കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ദുബൈയിലെ ബിസിനസ് ബേ പ്രദേശത്തെ ഒരു ഹോട്ടലില്‍ നിന്ന് വീട്ടിലേക്ക് പോകാനായി ടാക്സിയെ ആശ്രയിച്ച പോളിഷ് യുവതിയാണ് അതിക്രമത്തിന് ഇരയായത്.
യഥാര്‍ത്ഥ വഴിയില്‍ നിന്നും ആളുകളില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ശേഷമാണ് പാകിസ്താന് പൗരനായ പ്രതി ഇരക്കു നേരേ അതിക്രമം നടത്തിയത്.
കോടതി രേഖകള്‍ പ്രകാരം, മദ്യപിച്ച് അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയുടെ സാഹചര്യം ചൂഷണം ചെയ്യുകയായിരുന്നു പ്രതി. സംഭവ ദിവസം ഒമ്പതു മണിക്ക് ബിസിനസ് ബേയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ഒരു കാര്‍ തടഞ്ഞുനിര്‍ത്തുകയും അതില്‍ കയറുകയായിരുന്നു.
യുവതി, മദ്യപിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ ബോധാവസ്ഥയില്‍ അല്ലെന്നും മനസ്സിലാക്കിയ പ്രതി ഇവരെ ഒരു മണല്‍ പ്രദേശത്ത് എത്തി അക്രമിക്കുകയായിരുന്നു.
'സംഭവിച്ചതെല്ലാം എനിക്കോര്‍മയില്ല, എങ്കിലും കുറച്ചു കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. അവന് എന്നെ ആ മണല്‍ പ്രദേശത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു, തുടര്‍ന്ന് ഞാന്‍ അവിടെ നിന്നും എണീറ്റ് മറ്റൊരു കെട്ടിടത്തിലേക്ക് നടക്കുകയും അവിടെ നിന്ന് ഒരു ടാക്സിയില്‍ താമസ സ്ഥലത്തേക്ക് പോവുകയാണുണ്ടായത്' അതിക്രമത്തിന് ഇരയായ യുവതി വെളിപ്പെടുത്തി.
തുടര്‍ന്ന് യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ ഫോറന്‍സിക് പരിശോധനക്കു വിധേയയാക്കിയ പോലിസ് പ്രതിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി പൊലിസ് ചോദ്യം ചെയ്യുന്നതിനിടെ ഒരു പരിഭാഷകനെ അനുവദിച്ചില്ലെന്നും ഇത് തന്റെ മൊഴി തെറ്റായി രേഖപ്പെടുത്താന്‍ ഇടയായെന്നും പ്രതി പറഞ്ഞു. ഇരയെ കണ്ടിട്ടുണ്ടെന്നും താന്‍ എവിടെയാണ് താമസിക്കുന്നതെന്നും തന്റെ കയ്യില്‍ യാത്രാക്കൂലി ഇല്ലെന്നും യുവതി പുലമ്പിയതായും പ്രതി പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ കോടതി ഇയാളെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ടു.
Sexual assault on a passenger; The court ordered the accused to be imprisoned for one year and then deported
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 13 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 12 hours ago