HOME
DETAILS

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ

  
February 06 2025 | 15:02 PM

Bio mining and bio remediation for waste management in Kalamassery Municipality

കൊച്ചി: കളമശ്ശേരി നഗരസഭയിലെ ഡംബിങ് യാർഡിലെ മാലിന്യങ്ങൾ ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ പ്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് രാവിലെ 10ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാവും.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ സാങ്കേതിക പിന്തുണയോടെ ലോകബാങ്കിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. 

ഡംബിങ് യാർഡിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും. കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ, ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ ജമാൽ മണക്കാടൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ സൽമ അബുബക്കർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പീറ്റർ, ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹെന്നി ബേബി, ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ നിഷാദ്, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു മനോജ് മണി, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സുബൈർ, കൗൺസിലർമാരായ നെഷീദ സലാം, ടി.എ. അസൈനാർ,  ഷാജഹാൻ കടപ്പിള്ളി, പ്രമോദ് കുമാർ, കെ കെ ശശി, ബഷീർ അയ്യംബ്രാത്ത്, മിനി കരീം, ഹാജറ ഉസ്‌മാൻ, നഗരസഭാ സെക്രട്ടറി സി അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍

Kerala
  •  25 minutes ago
No Image

മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു 

International
  •  31 minutes ago
No Image

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

Kerala
  •  32 minutes ago
No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  an hour ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  an hour ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago