HOME
DETAILS

'എന്ത് തെമ്മാടിത്തരം ആണിത്'; സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

  
Web Desk
January 21 2025 | 06:01 AM

opposition-leader-gets-angry-in-the-assembly

തിരുവനന്തപുരം: നിയമസഭയില്‍ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം വലിയതോതില്‍ ബഹളം വച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എന്തു തെമ്മാടിത്തമാണ്  കാട്ടുന്നതെന്ന് ചോദിച്ച് രോഷാകുലനായ പ്രതിപക്ഷനേതാവ് കയ്യിലുണ്ടായിരുന്ന  പേപ്പര്‍ മേശപ്പുറത്ത് വലിച്ചെറിഞ്ഞു. 

കലാ രാജുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. 

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് പ്രകോപിതനാവരുതെന്ന് പറഞ്ഞ സ്പീക്കര്‍ ഭരണപക്ഷത്തെ നിയന്ത്രിക്കാനാവാതെ നിസ്സഹായനായി. ബഹളംവച്ച കാനത്തില്‍ ജമീലയുടെ പേരെടുത്ത് പറഞ്ഞ സ്പീക്കര്‍, അങ്ങ് സീനിയറല്ലേ, പ്രകോപിതനാകരുതെന്ന് വി.ഡി.സതീശനോട് പറഞ്ഞു. സ്പീക്കര്‍ സഭയില്‍ ബഹളത്തിന് കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഇതിനോടുള്ള  പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പക്വതയോടെ പെരുമാറണമെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു.  അത് പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്റെ മറുപടി. 

സ്പീക്കര്‍ക്ക് എതിരായ സതീശന്റെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഭരണപക്ഷം താന്‍ പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെന്ന് സ്പീക്കര്‍ പറയുന്നത് വല്ലാത്ത അവസ്ഥയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലുമാറിയവരെ കൂറുമാറ്റനിയമം വഴി നേരിടണം, അല്ലാതെ ചുമന്നുകൊണ്ടുപോകണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും 100 കടന്നാൽ ചരിത്രം പിറക്കും; ലോക റെക്കോർഡിനരികെ തിലക് വർമ്മ

Cricket
  •  19 hours ago
No Image

തുര്‍ക്കിയില്‍ ഹോട്ടലില്‍ തീപിടിത്തം; 66 പേര്‍ മരിച്ചു 32 പേര്‍ക്ക് ഗുരുതര പരുക്ക്

International
  •  19 hours ago
No Image

അരങ്ങേറ്റത്തിൽ കത്തിക്കയറി വൈഷ്ണവി ശർമ്മ; ലോകകപ്പിൽ ഇന്ത്യ കുതിക്കുന്നു

Cricket
  •  20 hours ago
No Image

യുഎസ് പ്രസിഡന്റായതിനു തൊട്ടുപിന്നാലെ ഇന്ത്യക്കും ബ്രിക്‌സ് രാജ്യങ്ങള്‍ക്കും ട്രംപിന്റെ കര്‍ശന മുന്നറിയിപ്പ്

International
  •  20 hours ago
No Image

കൊവിഡ് കാലത്ത് പി.പി.ഇ കിറ്റിന് മൂന്നിരട്ടി പണം നല്‍കി; ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് സി.എ.ജി റിപ്പോര്‍ട്ട്

Kerala
  •  20 hours ago
No Image

വിദ്യാര്‍ഥികളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍

Kerala
  •  20 hours ago
No Image

ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ മസ്‌കിന്റെ നാസി സല്യൂട്ട്; രൂക്ഷ വിമര്‍ശനം

International
  •  a day ago
No Image

മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി

Kerala
  •  a day ago
No Image

പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാതെ ആംആദ്മി പാര്‍ട്ടിയുടെ 'അണ്‍ബ്രേക്കബിള്‍'; ഡോക്യുമെന്ററി പുറത്തു വിട്ട് ധ്രുവ് റാഠി

National
  •  a day ago