2025ല്‍ നിങ്ങള്‍ റിയാദില്‍ കണ്ടിരിക്കേണ്ട 9 പ്രധാന സംഭവങ്ങള്‍
റിയാദ്: സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഈറ്റില്ലമാണ് സഊദി അറേബ്യ. സഊദി എന്നു കേട്ടാല്‍ മരുഭൂമിയാകും മിക്കവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. സഊദി അറേബ്യയുടെ ആകെ വിസ്തൃതിയുടെ 31 ശതമാനത്തോളം മരുഭൂമിയാണ്.
എന്നിരുന്നാലും ഒരു സഞ്ചാരിയെ സംബന്ധിച്ച് ആസ്വദിക്കാല്‍ സാധിക്കുന്ന നിരവധി സ്ഥലങ്ങള്‍ റിയാദിലുണ്ട്, അഴ ഏതെല്ലാമെന്ന് നോക്കാം.
അല്‍ മസ്മാക് കോട്ട
റിയാദിലെ ചരിത്ര സ്മാരകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും തലയെടുപ്പുള്ള കോട്ടയാണ് അല്‍ മസ്മാക്. സഊദിയുടെ തലസ്ഥാനമായ റിയാദിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നു കൂടിയാണ് അല്‍ മസ്മാക് കോട്ട. പത്തൊന്‍പതാം നൂറ്റാണ്ടിലെ പൈതൃക കേന്ദ്രമായ ഇത് രാജ്യത്തിന്റെ സ്ഥാപക ചരിത്രത്തിലെ സുപ്രധാന സംഭനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്.
നിങ്ങള്‍ എന്നെങ്കിലും ഈ കോട്ട സന്ദര്‍ശിക്കുകയാണെങ്കില്‍, 1902ല്‍ റിയാദിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഒരു കുന്തത്തിന്റെ അറ്റം ഇപ്പോഴും ഒരു വാതിലിനുള്ളില്‍ ആഴത്തില്‍ കിടക്കുന്നതായി നിങ്ങള്‍ക്കു കാണും. കോട്ടയുടെ ഇടനാഴികളില്‍ നിരവധി പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോട്ടയിലേക്ക് പ്രവേശനം സൗജന്യമാണ്. വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ കോട്ട പൊതുജനങ്ങള്‍ക്കും സഞ്ചാരികള്‍ക്കുമായി തുറന്നുകൊടുക്കാറുണ്ട്.
ബീസ്റ്റ് ഹൗസ്
കലാകാരന്മാര്‍ക്കായുള്ള നഗരത്തിലെ ആദ്യത്തെ ക്ലബാണ് ജാക്‌സ് ഡിസ്ട്രിക്റ്റിലെ ബീസ്റ്റ് ഹൗസ്. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്കും സംഗീത പ്രേമികള്‍ക്കും ക്രിയാത്മകമായി ഇടകലരാനുള്ള ഇടമാണ് ബീസ്റ്റ് ഹൗസ്.
ഇത് ബീസ്റ്റ് ഹൗസിലെ അംഗങ്ങള്‍ക്ക് മാത്രമുള്ളതാണെങ്കിലും, വര്‍ഷം മുഴുവനും പ്രത്യേക ടിക്കറ്റ് ഒരുക്കി ഇവന്റുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ബൊളിവാര്‍ഡ് ഹൗസ്
റിയാദ് സീസണില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സോണുകളില്‍ ഒന്നാണ് ബൊളിവര്‍ ഹൗസ്. ടിക്കറ്റില്ലാതെ നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ചുരുക്കം ചില സോണുകളില്‍ ഒന്നുകൂടിയാണ് ബൊളിവാര്‍ഡ് ഹൗസ്. എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരിടം കൂടിയാണ്. ഹാരി പോട്ടര്‍ അഡ്വഞ്ചര്‍, വാര്‍ണര്‍ ബ്രദേഴ്‌സ് റീട്ടെയില്‍ ലൊക്കേഷന്‍, പോക്കിമോന്‍ ഗോ അനുഭവം എന്നിവയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇവിടത്തെ പുതിയ വേദികള്‍.
ബ്ലൂയി ഡ്രീം ലാന്‍ഡ്, കുടുംബങ്ങള്‍ക്കായുള്ള ഡിറ്റക്റ്റീവ് കോനന്‍, PUBG മൊബൈല്‍, WWE എക്‌സ്പീരിയന്‍സ് എന്നിവ പോലെ ധാരാളം കാര്യങ്ങളും ഇവിടെയുണ്ട്.
എഡ്ജ് ഓഫ് ദി വേള്‍ഡ്
പ്രസിദ്ധമായ ഒരു ഹൈക്കിംഗ് സ്‌പോട്ടായ എഡ്ജ് ഓഫ് ദി വേള്‍ഡ് തുവൈഖ് പര്‍വതനിരകളുടെ അറ്റത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ലിഫ് കൊടുമുടി മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്ന ഒന്നാണ്.
സാഹസികരായ സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഒരിടമാണിത്. പലരും ഇവിടെ പിക്‌നിക്കുകള്‍ക്കായും ക്യാമ്പ് ചെയ്യാനും ഇവിടെ വരുമെങ്കിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
നോഫയിലെ ഹോഴ്‌സ്ബാക്ക് ഡെസേര്‍ട്ട് സഫാരി
നിങ്ങള്‍ ഒരു റിയാദ് നിവാസിയാണെങ്കില്‍, നിങ്ങള്‍ നോഫ വൈല്‍ഡ് ലൈഫ് പാര്‍ക്ക് സഫാരി ഡ്രൈവ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ സഞ്ചരിക്കാത്തവരുമുണ്ടാകും. ജിറാഫ്, സീബ്ര, വൈല്‍ഡ്‌ബെസ്റ്റ്, സിംഹങ്ങള്‍, കടുവ, ചീറ്റ തുടങ്ങിയ മൃഗങ്ങളെ വളരെ അടുത്തു കാണാനുള്ള അവസരമാണ് നോഫയിലുള്ളത്.
നോഫ ഇക്വസ്ട്രിയന്‍ റിസോര്‍ട്ട് സംഘടിപ്പിക്കുന്ന കുതിര സവാരി ഡെസേര്‍ട്ട് സഫാരിയാണ് ഇവിടത്തെ ഏറ്റവും ആകര്‍ഷകമായ കാര്യം. ഇവിടം ഒരേ സമയം ആനന്ദദായകവും ശാന്തവുമാണ്.
കിംഗ് ഫഹദ് കള്‍ച്ചര്‍ സെന്റര്‍
അടുത്തിടെ നവീകരിച്ച കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്റര്‍ സഊദിയുടെ സാംസ്‌കാരിക മേഖലയുടെ ഒരു പ്രധാന കേന്ദ്രമാണെന്ന് തെളിയിക്കുന്ന ഒരു വിവിധോദ്ദേശ കലാ കേന്ദ്രമാണ്. ഒരു ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഇവിടെയുള്ളത്.
ശ്രദ്ധേയമായ ഒരു വാസ്തുവിദ്യാ പ്രതിഭാസമായ കള്‍ച്ചറല്‍ സെന്റര്‍, പാരമ്പര്യത്തില്‍ വേരൂന്നിയതും നജ്ദി രൂപകല്‍പ്പനയുടെ സൗന്ദര്യാത്മക സവിശേഷതകളെ മാനിക്കുന്നതുമാണ്. കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററിന്റെ പ്ലാനറ്റോറിയവും ഇതിന്റെ സവിശേഷതയാണ്.
രാത്രി കാലങ്ങളിലാണ് നിങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നതെങ്കില്‍ ദൂരദര്‍ശിനി ഉപയോഗിച്ച് രാത്രി ആകാശത്തേക്ക് നോക്കുക, അത് മനോഹരമായ അനുഭവമാകുമെന്നുറപ്പ്.
കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി
കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറി സന്ദര്‍ശിക്കുന്നതിനുള്ള പ്രാഥമിക കാരണം നൂറുകണക്കിന് ഒറിജിനല്‍ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും കത്തുകളുടെയും അലമാരകള്‍ പരിശോധിക്കാനുള്ള അവസരമുണ്ട് എന്നതാണ്. നാഷണല്‍ ലൈബ്രറിയില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ പരിശോധിക്കാനും ശാന്തമായി വായിക്കാനും കഴിയും. ഇവിടെ മനോഹരമായ ഒരു ലൈബ്രറി ഗാര്‍ഡനും പാര്‍ക്കും ഉണ്ട്.
സൂഖ് അല്‍ സല്‍
ധൂപം, പുരാവസ്തുക്കള്‍, തുണിത്തരങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയും അതിലേറെയും വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരിടമാണ് സൂഖ് അല്‍ സല്‍. ദിരിയയുടെ അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന സൂഖ് അല്‍ സാല്‍ റിയാദിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പുരാതന വിപണന കേന്ദ്രമാണ്.
ലോകമെമ്പാടുമുള്ള അതിമനോഹരമായ, കൈകൊണ്ട് നെയ്ത തിളങ്ങുന്ന നിറങ്ങളിലുള്ള പരവതാനികള്‍ക്ക് ഈ സ്ഥലം പ്രശസ്തമാണ്. സൂഖ് അല്‍ സാല്‍ എന്നതിനര്‍ത്ഥം 'കാര്‍പെറ്റ് മാര്‍ക്കറ്റ്' എന്നാണ്. 1901 മുതലുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം മനസ്സിലാക്കാനുള്ള ഒരു ഇടം കൂടിയാണ് ദിരിയ സൂക്ക്.
സ്‌കൈബ്രിഡ്ജ്
റിയാദിലെ ഒരു ഐക്കണാണ് സ്‌കൈബ്രിഡ്ജ്. 300 മീറ്റര്‍ ഉയരമുള്ള ടവറിന് മുകളില്‍ ഇരിക്കുന്ന സ്‌കൈബ്രിഡ്ജ്, നഗരത്തിലുടനീളം മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുന്ന ഒരു വ്യൂവിംഗ് ഡെക്ക് ആണ്.
കെട്ടിടത്തിന്റെ മുകളില്‍ 65 മീറ്റര്‍ പരന്നുകിടക്കുന്ന പ്ലാറ്റ്‌ഫോമില്‍ എത്താന്‍ നിങ്ങള്‍ രണ്ട് എലിവേറ്ററുകള്‍ കയറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."