HOME
DETAILS

പരുക്കേറ്റ സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്; സൗത്ത് ആഫ്രിക്കക്ക് തിരിച്ചടി   

  
January 16 2025 | 07:01 AM

Anrich Nortje injury and ruled out of icc champions trophy

കേപ് ടൗൺ: വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും സൗത്ത് ആഫ്രിക്കൻ പേസർ ആൻറിച്ച് നോർക്യാ പുറത്തായി. നട്ടെല്ലിന് പരുക്കേറ്റ താരം സകാനിങ്ങിന് വിധേയനാവുകയാണ്. അതുകൊണ്ട് തന്നെ താരത്തിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാവും. മാത്രമല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്എ ട്വന്റി ട്വന്റിയുടെ ബാക്കി മത്സരങ്ങളിലും നോർക്യക്ക് കളിക്കാൻ സാധിക്കില്ല. ഇതാദ്യമായല്ല താരത്തിന് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ള മേജർ ടൂർണമെന്റുകൾ നഷ്ടമാവബുന്നത്. 2019 ലോകകപ്പും 2023 ലോകകപ്പും നോർക്യക്ക് പരുക്ക് മൂലം നഷ്ടമായിരുന്നു. 

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ സൗത്ത് ആഫ്രിക്ക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നോർക്യയുടെ ഈ അഭാവം വലിയ തിരിച്ചടിയായിരിക്കും പ്രോട്ടിയാസിന് നൽകുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ആണ് സൗത്ത് ആഫ്രിക്ക കളിക്കുക. സൗത്ത് ആഫ്രിക്കക്കൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഉള്ളത്. ഫെബ്രുവരി 21ന് കറാച്ചിയിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ ആദ്യ മത്സരം. 

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള സൗത്ത് ആഫ്രിക്ക ടീം

ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യാ, കാഗിസോ റബാഡ, റയാൻ റിക്കൽടൺ, തബ്രൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, വാൻ ഡെർ ഡസ്സെൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ വിനോദയാത്ര പോയ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

Kerala
  •  2 days ago
No Image

കാരണമില്ലാതെ അഞ്ചിൽ കൂടുതൽ ദിവസം ഫയല്‍ സൂക്ഷിച്ചാൽ സ്ഥാനം പോകും

Kerala
  •  2 days ago
No Image

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും; സമ്മേളനം മാർച്ച് 28 വരെ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-16-01-2025

PSC/UPSC
  •  3 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ മലയാളി നായകന്റെ കരുത്തിൽ മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ ഫൈനലില്‍

Cricket
  •  3 days ago
No Image

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

latest
  •  3 days ago
No Image

ലൈഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

Kerala
  •  3 days ago
No Image

ചത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു

National
  •  3 days ago