നാളത്തെ ദുബൈ മെട്രോയുടെ സമയക്രമം മാറ്റിയതായി ആര്‍ടിഎ
ദുബൈ: ദുബൈ മെട്രോ ജനുവരി 12 ഞായറാഴ്ച രാവിലെ 8 മണിക്ക് പകരം 5 മണിക്ക് തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു.
ഈ ദിവസം നടക്കാനിരിക്കുന്ന ദുബൈ മാരത്തണിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയയാണ് മെട്രോ സമയം നീട്ടുന്നതെന്ന് ആര്‍ടിഎ പറഞ്ഞു.
വലിയ ജനപ്രീതിയാര്‍ജ്ജിച്ച മാരത്തണിന്റെ 24ാം പതിപ്പ് രാവിലെ 6 മണിക്കാണ് തുടങ്ങുക. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചലഞ്ചില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
മദീനത്ത് ജുമൈറക്ക് എതിര്‍വശത്തുള്ള ഉമ്മു സുഖീം റോഡിലായിരിക്കും മാരത്തണിന്റെ തുടക്കവും ഒടുക്കവും. മാരത്തണ്‍ കൂടാതെ വേറെയും 2 വ്യത്യസ്ത മത്സരങ്ങളുണ്ട്, 4 കിലോമീറ്റര്‍ ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം എന്നിവയാണിത്.
ദുബൈ മാരത്തണ്‍ ഔദ്യോഗിക സൈറ്റില്‍ നിന്നുള്ള വിവരമനുസരിച്ച്, മുന്‍ ലോക മാരത്തണ്‍ ചാമ്പ്യന്‍ ലെലിസ ഡെസിസ ഞായറാഴ്ച ലോകോത്തര അത്‌ലറ്റുകള്‍ക്കൊപ്പം മാരത്തണിന്റെ ഭാഗമാകും. 1998 മുതല്‍ എമിറേറ്റ് ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക മാരത്തണാണ് ദുബൈ മാരത്തണ്‍.
RTA has changed the schedule of Dubai Metro on January 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."