ഡ്രോൺ ഡെലിവറി സർവിസ് ആരംഭിച്ച് ദുബൈ; ആദ്യ ഘട്ടത്തിൽ ആറു ഡ്രോണുകൾ സർവിസ് നടത്തും
ദുബൈ: പഴവും പച്ചക്കറിയുമൊക്കെ തൂക്കിപ്പിടിച്ച് പറന്നു പോകുന്ന ഡ്രോണുകൾ ദുബൈയിൽ നിത്യകാഴ്‌ചയാകാൻ ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല. ഡ്രോണുകൾ വഴി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ എത്തിച്ചു നൽക്കുന്ന സേവനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത്തരത്തിൽ സാധനങ്ങൾ എത്തിക്കാൻ പ്രമുഖ ഡ്രോൺ കമ്പനി കീറ്റ ഡ്രോണിന് ലൈസൻസ് നൽകി. ദുബൈ സിലിക്കൺ ഒയാസിസിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. പശ്ചിമേഷ്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഡെലിവറി സർവീസ്.
ആറു ഡ്രോണുകളാണ് ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. ആദ്യ ഓർഡർ ബുക്ക് ചെയ്‌ത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് ശൈഖ് അഹ്‌മദ് ബിൻ സഈദ് ആൽ മക്തൂം ചടങ്ങിൽ പങ്കെടുത്തു.
2.3 കിലോഗ്രാം ഭാരമുള്ള വസ്‌തുക്കളാണ് നിലവിൽ കീറ്റ ഡ്രോണുകൾ വഹിക്കുക. കീറ്റ ഡെലവറിക്കായി ഉപയോഗിക്കുന്നത് അത്യാധുനികമായ ഹെക്‌സ കോപ്‌ടറുകളാണ്. ചൈനയിൽ നാലു ലക്ഷത്തിലേറെ ഡെലിവറികൾ നടത്തിയ പരിചയസമ്പത്തുള്ള കമ്പനിയാണ് കീറ്റ.
Dubai has introduced a revolutionary drone delivery service, initially deploying six drones to transport packages, marking a significant milestone in the city's smart infrastructure development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."