നാളത്തെ പരീക്ഷയുടെ ചോദ്യങ്ങളുമായി എംഎസ് സൊലൂഷ്യന്‍; വിവാദങ്ങള്‍ക്കിടെ പുതിയ ലൈവ്
കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ ആരോപണ വിധേയരായ ഓണ്‍ലൈന്‍ ചാനല്‍ എംഎസ് സൊലൂഷ്യന്‍സ് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. നാളെ നടക്കുന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയിലെ സാധ്യത ചോദ്യങ്ങളുടെ ലൈവുമായു സിഇഒ ഷുഹൈബാണ് രംഗത്തെത്തിയത്.
കെമിസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളാണ് ലൈവിലുള്ളത്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്ന് ലൈവില്‍ പ്രതികരിച്ച ഷുഹൈബ്, വാര്‍ത്തകളില്‍ കാണുന്നതല്ല സത്യമെന്നും മറ്റ് ലേണിങ് പ്ലാറ്റ്‌ഫോമുകളാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്നും ആരോപിച്ചു.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അവസാന ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവ് ക്ലാസിനു എത്തിയതെന്നും പറഞ്ഞു.
MS Solution New live amid controversy on tomorrows exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."