പണപ്പെരുപ്പമില്ല, ന്യായീകരിച്ച് നിർമല സീതാരാമൻ
ഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വരും പാദങ്ങളിൽ മെച്ചപ്പെടുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം അവലോകനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വിലക്കയറ്റം രൂക്ഷമാകുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. എൻഡിഎ, യുപിഎ സർക്കാരുകളുടെ കീഴിലുള്ള പണപ്പെരുപ്പ പ്രവണതകളെ താരതമ്യം ചെയ്ത് എൻഡിഎ ഭരണത്തിൽ പണപ്പെരുപ്പം നന്നായി നിയന്ത്രിക്കപ്പെട്ടു എന്ന് ധനമന്ത്രി അഭിപ്രയപ്പെട്ടു.
ചില്ലറകച്ചവട രംഗത്തെ നാണ്യപെരുപ്പം കൊവിഡിനെക്കാൾ താഴ്ന്ന നിരക്കിൽ ആണെന്നും 2024-25 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 4.8 ശതമാനം ആയെന്നും, കൊവിഡ് കാലത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണ് ഇതെന്നും ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു, 2017-18ൽ ഇത് 6 ശതമാനം ആയിരുന്നുവെന്നും നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.
രാജ്യത്ത് ഏകദേശം 33 കോടി കുടുംബങ്ങളുണ്ട്, ഇതിൽ 32.65 കോടി പേർക്ക് എൽപിജി കണക്ഷനുണ്ട്. ഇതിൽ 10.33 കോടി ഉജ്ജ്വല ഗുണഭോക്താക്കളാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ എൽപിജി വില അയൽ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിൽ പങ്കാളിത്തത്തിൽ, സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളിലെല്ലാം സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് ധനമന്ത്രി വ്യക്തമാക്കി.
Union Finance Minister Nirmala Sitharaman has dismissed allegations of rising inflation, stating that price rise has been controlled under the NDA government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."