HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം

  
Web Desk
December 16 2024 | 12:12 PM

Departmental Inquiry Ordered into Question Paper Leak

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനായി ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇതോടൊപ്പം പൊലിസിന്റെ അന്വേഷണവും നടക്കും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ചോര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്നുണ്ടോയെന്നതും അന്വേഷണസമിതി പരിശോധിക്കും.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നേരത്തെ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സംസ്ഥാന പൊലിസ് മേധാവിയാണ് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡി.ജി.പി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിനായി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്ലസ് വണ്‍ കണക്ക്, പത്താം ക്ലാസ് ഇംഗ്ലീഷ്, തുടങ്ങിയ പരീക്ഷകളുടെ ചോദ്യങ്ങളാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോര്‍ന്നത്.

ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങളുടെ മാതൃകയാണ് പരീക്ഷയുടെ തലേന്ന് പുറത്തുവന്നത്. അതേസമയം ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതെയാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ചാനലില്‍ ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വണ്‍ കണക്ക് പരീക്ഷ. പരീക്ഷക്കുവന്ന 23 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ബുധനാഴ്ച രാത്രി തന്നെ സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുട്ടികള്‍ ചോദിച്ചതാണ് അധ്യാപകര്‍ക്ക് സംശയം ഉണ്ടാക്കിയത്. പരീക്ഷാത്തലേന്ന് ചേദ്യങ്ങള്‍ ചോര്‍ന്നതില്‍ ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.

 I'm sorry, I couldn't find more information on this incident. You may want to try a search engine for the latest updates on the departmental inquiry ordered into the question paper leak.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  6 days ago
No Image

യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ  

uae
  •  6 days ago
No Image

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

Cricket
  •  6 days ago
No Image

സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍

Kerala
  •  6 days ago
No Image

പി.വി അന്‍വര്‍ രാജിവച്ചു; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി 

Kerala
  •  6 days ago
No Image

2025 ആഗോള ഫയർപവർ റാങ്കിങ്; അറബ് രാജ്യങ്ങളിൽ സഊദി സൈന്യത്തിന് രണ്ടാം സ്ഥാനം

Saudi-arabia
  •  6 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: രജിസ്റ്റര്‍ ചെയ്തത് 29 എഫ്.ഐ.ആര്‍ 

Kerala
  •  6 days ago
No Image

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

International
  •  6 days ago
No Image

ഒന്നര വർഷം എ.ഐ കാമറകളില്‍ കുടുങ്ങിയത്  86.78 ലക്ഷം  - നിയമലംഘനങ്ങള്‍- 565 കോടി  പിഴ

Kerala
  •  6 days ago
No Image

ചാമ്പ്യൻസ് ട്രോഫി കീഴടക്കാൻ കങ്കാരുപ്പട വരുന്നു; ടൂർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  6 days ago