HOME
DETAILS

തുടരെത്തുടരെ തോല്‍വി; കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് കോച്ച് മിഖായേല്‍ സ്റ്റാറെ പുറത്ത്

  
December 16 2024 | 10:12 AM

Kerala Blasters Sack Head Coach Mikael Stahre After Dismal

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്. സീസണില്‍ ടീമിന്റെ തുടരെ തുടരെയുള്ള പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തവണ ഐഎസ്എലില്‍ 12 കളികളില്‍നിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോല്‍വിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.അതേസമയം സ്റ്റാറെയ്ക്ക് പുറമേ ടീമിലെ സഹ പരിശീലതകരേയും പുറത്താക്കിയിട്ടുണ്ട്.

ഇന്നലെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ അവരുടെ തട്ടകമായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുകയായിരുന്നു. പൊരുതി നോക്കിയെങ്കിലും അവസാന മിനുറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്.

ലീഗില്‍ ടീമിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്. പരാജയത്തോടെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 11 പോയിന്റ് മാത്രമാണ് മഞ്ഞപ്പടയ്ക്കുള്ളത്. 12 കളിയില്‍ മൂന്ന് ജയം, രണ്ട് സമനില, ഏഴ് തോല്‍വി എന്നിങ്ങനെയാണ് മത്സരഫലം. ഈസ്റ്റ് ബംഗാളും ഹൈദരാബാദും മുഹമ്മദന്‍സും മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് പിന്നിലുള്ളത്.

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റാണ് നിലവില്‍ ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. 11 കളികളില്‍ 26 പോയിന്റാണ് അവരുടെ സമ്പാദ്യം. 12 കളികളില്‍ 24 പോയിന്റുള്ള ബംഗളൂരു എഫ്.സി രണ്ടാമതും അത്രയും കളികളില്‍ 19 പോയിന്റുമായി ഒഡിഷ എഫ്.സി മൂന്നാമതുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; ലോഡ്ജ് മുറിയില്‍ മൃതദേഹങ്ങള്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും

National
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

റൊണാൾഡോയെ മറികടന്ന് ഡി മരിയയുടെ തേരോട്ടം; പോർച്ചുഗലിൽ രാജാക്കന്മാരയി മാലാഖയും പിള്ളേരും

Football
  •  3 days ago
No Image

ജനുവരി 12 ന് പുലര്‍ച്ചെ 12 മണി മുതല്‍ ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും; ദുബൈ പോലീസ്

uae
  •  3 days ago
No Image

നെയ്യാറ്റിന്‍കര സമാധി: ഗോപന്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധുവിന്റെ മൊഴി, ദുരൂഹത, കല്ലറ പൊളിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Kerala
  •  3 days ago
No Image

ചാനൽ ചർച്ചയിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തി; രാഹുൽ ഈശ്വറിനെതിരെ പരാതി

Kerala
  •  3 days ago
No Image

എഴുത്തുകാരേയും വായനക്കാരേയും വരവേല്‍ക്കാന്‍ ഷാര്‍ജ; ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 17ന് തുടക്കമാകും

uae
  •  3 days ago
No Image

കൊച്ചിയില്‍ കറങ്ങാന്‍ ഇനി 'മെട്രോ കണക്റ്റ്': അഞ്ച് കിലോമീറ്റര്‍ എസി യാത്രയ്ക്ക് 20 രൂപ മാത്രം

latest
  •  3 days ago
No Image

ഇനി കളികൾ രാജസ്ഥാന്റെ 'റോയൽസിനൊപ്പം'; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി ദിനേശ് കാർത്തിക്

Cricket
  •  3 days ago