ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും
മസ്കത്ത്: കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചതോടെ ഒമാനിലെ പച്ചക്കറികൾ വിപണിയിലെത്താൻ ആരംഭിച്ചു. കൂടാതെ പച്ചക്കറികളുടെ വിലയും കുറഞ്ഞു തുടങ്ങി. കാബേജ്, കോളി ഫ്ളവർ, കാപ്‌സിക്കം, വഴുതന, പച്ചമുളക്, വെണ്ട തുടങ്ങിയ എല്ലാ പച്ചക്കറികളും നിലവിൽ വിപണിയിലെത്തിയിട്ടുണ്ട്. പച്ചക്കറികൾക്ക് വില കുറയുന്നത് ഒമാനിലെ താമസക്കാർക്കും പൗരന്മാർക്കും ഏറെ ആശ്വാസകരമാണ്.
ഒമാൻ പച്ചക്കറിയുടെ വില ഈ വർഷം മുൻ വർഷത്തെക്കാൾ കുറയുമെന്ന് കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു. അടുത്ത മാസം പകുതിയോടെ എല്ല പച്ചക്കറികളും ഒമാൻ്റെ വിപണിയിൽ സുലഭമായി ലഭിക്കും. എന്നാൽ അടുത്ത മാസം പകുതിയോടെ മാത്രമായിരിക്കും ഒമാൻ തക്കാളി വിപണിയിലെത്തുക. നിലവിൽ ജോർദാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് തക്കാളി ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തക്കാളി വില ഒരു മാസം കൂടി ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത. അടുത്തമാസം പകുതിയോടെ രണ്ടാം വിളവെടുപ്പ് ആരംഭിക്കും, ഇത് പച്ചക്കറികളുടെ വില വീണ്ടും കുറയുന്നതിന് കാരണമാകും.
Harvest time in Oman; Prices of vegetables may decrease
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."