HOME
DETAILS
MAL
മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു
November 07 2024 | 17:11 PM
തിരുവനന്തപുരം: മലയന്‍കീഴ് വിളവൂര്‍ക്കലില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. സംഭവ സമയത്ത് വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തില്‍നിന്നും ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം, നേരത്തെയും സമാന രീതിയില്‍ സമീപത്തെ വീടുകളില്‍ വെടിയുണ്ട പതിച്ചിട്ടുണ്ട്. സംഭവത്തില്‍ മലയന്‍കീഴ് പൊലിസ് അന്വേഷണം ആരംഭിച്ചു. കുടുംബം പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയില്‍ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു.
A gunshot was reportedly heard from inside a house in Malayankil, sparking concern and prompting authorities to investigate the circumstances surrounding the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."