വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍
കുവൈത്ത് സിറ്റി: വിസ കച്ചടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഹവല്ലിയില്‍ രണ്ട് പേര്‍ പിടിയില്‍. അന്വേഷണത്തില്‍, പ്രതികള്‍ കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ കടത്തിക്കൊണ്ടുവന്ന് വ്യാജ വിസകള്‍ വില്‍ക്കുന്ന ഗുരുതരമായ തട്ടിപ്പാണ് നടത്തിയിരുന്നതെന്ന് കണ്ടെത്തി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കൊണ്ടുവന്ന തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്‌പോണ്‍സര്‍മാരായി രേഖപ്പെടുത്തിയിരിക്കുന്ന കമ്പനികളുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ കൂട്ടാളികള്‍ ഉണ്ടോ എന്ന അന്വേഷണവും നടന്നുവരികയാണ്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
Kuwait authorities have apprehended two individuals suspected of visa trafficking, marking a significant move against illegal visa activities. This crackdown aims to ensure the integrity of Kuwait's visa system and prevent exploitation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."