HOME
DETAILS

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

ADVERTISEMENT
  
November 05 2024 | 14:11 PM

Air Arabia Relaunches Flights to Yanbu

യാംബു: യാംബുവിനും ഷാര്‍ജക്കുമിടയിലുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ. മലയാളികളടക്കമുള്ള യാംബുവിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലെത്താന്‍ കൂടുതല്‍ ആശ്രയിച്ചിരുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയെയാണ്. ഒരു വര്‍ഷം മുമ്പാണ് ചില സാങ്കേതിക കാരണങ്ങളാല്‍ എയര്‍ അറേബ്യ ഈ റൂട്ടിലെ സര്‍വീസ് നിര്‍ത്തിവെച്ചത്. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലായിരുന്നു നേരത്തെ സര്‍വിസ്. 

കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഈ റൂട്ടില്‍ സര്‍വിസ് ആരംഭിച്ച പശ്ചാത്തലത്തില്‍ സര്‍വിസ് ഷെഡ്യൂളുകളില്‍ മാറ്റം വേണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം പാലിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് എയര്‍ അറേബ്യ താല്‍ക്കാലികമായി സര്‍വിസ് നിര്‍ത്തിവെച്ചത്. പുനരാരംഭിക്കുമ്പോള്‍ ആഴ്ചയില്‍ രണ്ട് സര്‍വിസായിരിക്കും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.45ന് ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട് രാവിലെ 11.55ന് യാംബുവിലും തിരികെ ഉച്ചക്ക് 12.55ന് പുറപ്പെട്ട് വൈകീട്ട് 4.25ന് ഷാര്‍ജയിലും എത്തും വിധമാണ് സര്‍വിസ് ക്രമീകരണം.

ബജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ യാത്രാചെലവ് കുറവാണെന്നതിനാലും, കണക്ഷന്‍ വിമാനങ്ങള്‍ വഴിയാണെങ്കിലും യാംബുവില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമൊക്കെ എയര്‍ അറേബ്യ സര്‍വിസുണ്ടാകും എന്നതുമാണ് ഈ മേഖലയിലെ മലയാളി യാത്രക്കാര്‍ക്കുള്ള ആശ്വാസം.

Air Arabia has announced the resumption of its services to Yanbu, Saudi Arabia, providing passengers with enhanced connectivity options to this key destination. The airline aims to strengthen its presence in the region with this reinstated route.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  7 days ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  8 days ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  8 days ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  8 days ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  8 days ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  8 days ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  8 days ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  8 days ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  8 days ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  8 days ago