HOME
DETAILS

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

ADVERTISEMENT
  
November 05 2024 | 13:11 PM

Saudi Arabia to Regulate Taxi Prices Transport Ministry

റിയാദ്: സഊദിയില്‍ ടാക്‌സി നിരക്കുകള്‍ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നു. യാത്രക്കാരില്‍ നിന്നും ടാക്‌സി സ്ഥാപനങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പരിശോധിച്ചാകും ഗതാഗത മന്ത്രാലയം നിരക്ക് മാറ്റത്തിന് അനുമതി നല്‍കുക.

ഇതിന്റെ ഭാഗമായി ടാക്‌സി കമ്പനികള്‍ക്ക് യാത്ര നിരക്കുകള്‍ നിര്‍ദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. കൂടാതെ ടാക്‌സി ആപ്പുകള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ക്കും നിരക്കുകള്‍ തീരുമാനിക്കാം. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ നിര്‍ദേശിച്ച നിരക്ക് പ്രാബല്യത്തില്‍ വരും. ടാക്‌സി സ്ഥാപനങ്ങളും, ടാക്‌സി ആപ്പുകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും ഈ രീതി പിന്തുടരണം.

പുതുക്കിയ നിരക്കുകള്‍ പൊതുജനങ്ങളെ അറിയിക്കും. പിന്നീട് അംഗീകരിച്ച നിരക്കുകളായിരിക്കും മുഴുവന്‍ ടാക്‌സി സര്‍വീസുകളും പിന്തുടരണം, ഇതില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ല. ടാക്‌സി നിരക്കുകള്‍ ഏകീകരിക്കുക, ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നത് തടയുക, ടാക്‌സസി മേഖലയെ വികസിപ്പിക്കുക എന്നി ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി.

Saudi Arabia's Transport Ministry has initiated measures to regulate taxi fares, aiming to standardize prices, enhance passenger experience, and ensure fair competition among ride-hailing services operating in the kingdom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  5 days ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  5 days ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  5 days ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  5 days ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  5 days ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  5 days ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  5 days ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  5 days ago