രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍
പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേയ്ക്ക് വരവേറ്റ് പ്രവര്‍ത്തകര്‍. ഡിസിസി ഓഫീസിനു മുന്നില്‍ രാഹുലിനെ സ്വീകരിക്കാനായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിയത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു.
സ്വീകരണത്തിനു ശേഷം തുറന്ന ജീപ്പില്‍ രാഹുലിന്റെ റോഡ് ഷോയും അരങ്ങേറി. കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിന്‍ ഉന്നയിച്ച ആരോപണങ്ങളുടെയും വിവാദങ്ങളുടെയും ഇടയിലായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിന്‍ ഉന്നയിച്ച ആരോപണങ്ങളുടെയും വിവാദങ്ങളുടെയും ഇടയിലായിരുന്നു രാഹുല്‍ പാലക്കാട്ടെത്തിയത്.
യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും, തനിക്ക് കിട്ടിയതിനേക്കാള്‍ വോട്ടിന്റെ ഭൂരിപക്ഷം രാഹുലിനു ലഭിക്കുമെന്നും വടകര എംപി ഷാഫി പറമ്പില്‍ പ്രതികരിച്ചു.
Shafi Parambil has expressed confidence in Rahul mankoottathil's victory, stating that he will secure a majority in Mangkoottu, Palakkad, surpassing his own expectations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."