ADVERTISEMENT
HOME
DETAILS

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ADVERTISEMENT
  
October 12 2024 | 10:10 AM

siddique-is-not-cooperating-with-the-investigation-police statement

എറണാകുളം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘട്ടത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും കസ്റ്റഡിയില്‍ വേണമെന്നതടക്കമുള്ള ആശ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാനാണ് പൊലീസിന്റെ നീക്കം.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്.സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  15 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  15 hours ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  15 hours ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  15 hours ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  15 hours ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  15 hours ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  16 hours ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  16 hours ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  16 hours ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  16 hours ago