HOME
DETAILS

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്

ADVERTISEMENT
  
October 07 2024 | 04:10 AM

Order to demolish three floors of Sanjauli church

ഷിംല: ഹിമാചല്‍പ്രദേശില്‍ തീവ്രഹിന്ദുത്വവാദികളുടെ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ക്കിടെ സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഷിംല മുനിസിപ്പല്‍ കോർപറേഷന്‍ ആവശ്യപ്പെട്ടു. അഞ്ചുനിലയുള്ള പള്ളിയുടെ മൂന്നുനില പൊളിച്ചുമാറ്റാനാണ് നിര്‍ദേശം. പള്ളി കമ്മിറ്റിക്കും സംസ്ഥാന വഖ്ഫ് ബോര്‍ഡിനുമാണ് പൊളിച്ചുനീക്കേണ്ട ഉത്തരവാദിത്വം. നിര്‍ദേശം നടപ്പാക്കാന്‍ രണ്ടുമാസത്തെ സാവകാശവും ഷിംല മുനിസിപ്പല്‍ അധികൃതര്‍ നല്‍കി. ഇതിനുവരുന്ന സാമ്പത്തിക ചെലവുകളും വഖ്ഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും വഹിക്കണം.

കേസ് മുനിസിപ്പല്‍ കോടതി ഡിസംബര്‍ 21ന് പരിഗണിക്കും. അതിന് മുമ്പായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നോട്ടിസില്‍ അറിയിച്ചിരിക്കുന്നത്. സൗഞ്ജൗലിയില്‍ നിര്‍മിച്ച അഞ്ചുനില പള്ളിയുടെ മുകളിലുള്ള നാലുനിലയും നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ആരോപിച്ചാണ് ഷിംലയില്‍ തീവ്ര ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധപരിപാടികള്‍ നടത്തിവരുന്നത്. 

പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ മുനിസിപ്പല്‍ അധികൃതരും പള്ളി കമ്മിറ്റിയും നടത്തിയ ചര്‍ച്ചയില്‍, മുനിസിപ്പാലിറ്റി നടത്തുന്ന അന്വേഷണത്തില്‍ നിയമവിരുദ്ധ ഇടപെടല്‍ ഉണ്ടായെന്ന് കണ്ടെത്തിയാല്‍ പൊളിച്ചുമാറ്റാന്‍ തയാറെന്ന് മുസ്ലിംകള്‍ അറിയിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് മുനിസിപ്പല്‍ കോടതി ശനിയാഴ്ച ഉത്തരവ് ഇറക്കിയത്.

അനധികൃതമെന്ന് കണ്ടെത്തുന്ന നിലകള്‍ പൊളിക്കുമെന്ന് സെപ്റ്റംബര്‍ 12ന് നടന്ന ചര്‍ച്ചയില്‍ തന്നെ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോഴത്തെ ഉത്തരവില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ലത്തീഫ് പറഞ്ഞു.കോടതി വിധിയോടെ സഞ്ജൗലിയിലെ സംഘര്‍ഷാവസ്ഥ നിലക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഹിമാചല്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ മറ്റ് ചില പള്ളികള്‍ക്കെതിരേയും പ്രക്ഷോഭം നടത്തിവരുന്നുണ്ട്.

കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചല്‍പ്രദേശില്‍ മാസങ്ങളായി ഹിന്ദുത്വ സംഘടനകള്‍ തുടര്‍ച്ചയായി മുസ്്ലിം വിരുദ്ധനടപടികളുമായി മുന്നോട്ടുവരികയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ നിര്‍മിച്ച പള്ളി 2012ലാണ് മൂന്ന് നിലകള്‍കൂടി അധികമായി ഉയര്‍ത്തി അഞ്ചുനിലയാക്കിയത്. എന്നാല്‍, മൂന്നുനില ഉയര്‍ത്തിയതിന് മതിയായ അനുമതിയില്ലെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  8 days ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  8 days ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  8 days ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  8 days ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  8 days ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  8 days ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 days ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  8 days ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  8 days ago