കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സംവരണം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ പരീക്ഷണ സംസ്ഥാനമാണ് ഹരിയാനയെന്നും എന്നാല്‍ ബി.ജെ.പിയും മോദിയും ഉള്ളിടത്തോളം ആര്‍ക്കും സംവരണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പല്വാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും, ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം അവര്‍ അവസാനിപ്പിക്കുമെന്നും, അതുതന്നെയാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണ്ണാടകയിലും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കോണ്‍ഗ്രസ് സംവരണം തട്ടിയെടുത്ത് സര്‍വ്വകലാശാലകളെയും സ്ഥാപനങ്ങളെയും ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച് അത് വോട്ടുബാങ്കാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കോണ്‍ഗ്രസിന് ഒരൊറ്റ അജണ്ടയേ ഉള്ളൂ, 'അര്‍ബന്‍ നക്‌സല്‍' അജണ്ട. അതിനാലാണ് അവര്‍ സായുധസേനയെ ആക്രമിക്കുകയും ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പറയുകയും ചെയ്യുന്നത്. എന്നാല്‍ പാകിസ്താന്‍ അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിനുള്ളിലെ സംഘര്‍ഷം ജനങ്ങള്‍ കാണുന്നുണ്ടെന്നും, അച്ഛന്റെയും മകന്റെയും (ഭൂപിന്ദര്‍ സിങ് ഹൂഡയും ദീപേന്ദര്‍ സിങ് ഹൂഡയും) രാഷ്ട്രീയം വളര്‍ത്താന്‍ തങ്ങള്‍ ഒരു ചട്ടുകമായി മാറില്ലെന്ന് ദളിത് സമൂഹം തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM Narendra Modi lashes out at Congress, calling it the biggest anti-Dalit party in the country. He vows to end reservation, sparking controversy ahead of Lok Sabha Elections 2024.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."