HOME
DETAILS

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

  
Web Desk
September 27 2024 | 14:09 PM

Hand and foot will be cut off and thrown into the chaliar CPM workers made a threat slogans against anwar

 

നിലമ്പൂര്‍: പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍. അന്‍വറിന്റെ മണ്ഡലമായ നിലമ്പൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി ഉയര്‍ന്നത്. 

'ഗോവിന്ദന്‍ മാഷ് കൈ ഞൊടിച്ചാല്‍ കൈയും, കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു' മുദ്രാവാക്യം. പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ മറ്റ് ഏരിയ കമ്മിറ്റികളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. 

അതേസമയം, കൊലവിളി മുദ്രാവാക്യത്തില്‍ പ്രതികരണവുമായി അന്‍വര്‍ രംഗത്തെത്തി. ' വയനാട് ദുരന്തത്തില്‍ ചാലിയാറില്‍ കുറേ കൈയ്യും, കാലും ഇനിയും കിട്ടാനുണ്ട്. എന്റെ കൈയ്യും കാലും അതില്‍ ഒന്നാവട്ടെ,' എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ് തനിക്കൊപ്പമാണ്. പ്രകടനം നടത്താന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ചായ കുടിക്കുകയും ചെയ്തവര്‍ പോലും ആ കൂട്ടത്തിലുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

Hand and foot will be cut off and thrown into the chaliar CPM workers made a threat slogans against anwar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ‌ ഓട്ടോയ്ക്ക് പിന്നില്‍ ലോറി ഇടിച്ചു രണ്ട് മരണം

Kerala
  •  2 days ago
No Image

കൊൽക്കത്തയിലെ ആർജികർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം: വിചാരണ കോടതി നാളെ വിധി പറയും

National
  •  2 days ago
No Image

അബൂദബിയിലെ അൽ അസയിൽ സ്ട്രീറ്റ് ഇനിമുതൽ അൽ നഖ്‌വ സ്ട്രീറ്റ് 

uae
  •  2 days ago
No Image

ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇളവ് നൽകണം; മോദിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാൾ

National
  •  2 days ago
No Image

തമിഴ്നാട്ടിലെ റാണിപേട്ടിൽ വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു

latest
  •  2 days ago
No Image

ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉള്‍ക്കൊള്ളുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭാ യോഗം

qatar
  •  2 days ago
No Image

റഷ്യൻ സൈന്യത്തിലെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

വിക്ഷേപിച്ച് എട്ട് മിനിറ്റുകൾക്കകം തകർന്ന് മസ്‌കിൻ്റെ സ്റ്റാർഷിപ്പ് 

Science
  •  2 days ago
No Image

എത്തിഹാദ് റെയിൽ: 2025 ൽ നിർമ്മാണം ആരംഭിക്കുമെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 100 ബസ് സ്റ്റോപ്പുകൾ കൂടി നിർമ്മിക്കാൻ അൽഐൻ മുൻസിപ്പാലിറ്റി

uae
  •  2 days ago