ADVERTISEMENT
HOME
DETAILS

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

ADVERTISEMENT
  
September 24 2024 | 10:09 AM

Rainstorm Sharjah 49 crores in compensation

ഷാർജ: കഴിഞ്ഞ ഏപ്രിലിലുണ്ടായ മഴക്കെടുതിയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായ 1806 താമസക്കാർക്ക് 4.9 കോടി ദിർഹം നഷ്ടപരിഹാരം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി.

 മഴയിൽ വീടുകൾ തകർന്ന വ്യക്തികൾക്ക് 50,000 ദിർഹം വീതം നഷ്ടപരിഹാരം നൽകാൻ രണ്ടു മാസം മുമ്പ് ഭരണാധികാരി ഉത്തരവിട്ടിരുന്നു. വീടുകളിൽ ചോർച്ചയും മറ്റ് ബാഹ്യമായ നാശനഷ്ടങ്ങളും നേരിട്ടവർക്ക് 25,000 ദിർഹം വീതം ഒറ്റത്തവണ സഹായം നൽകും. ഇത്തരത്തിൽ 1568 അപേക്ഷകൾ അധികൃതർക്ക് ലഭിച്ചിരുന്നു. ഷാർജയിലെ എല്ലാ പ്രദേശങ്ങളിലുമായി മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച 117 കേസുകളിലായി 50,000 ദിർഹം വീതമാണ് നഷ്ടപരിഹാരമായി നൽകുക.

ഷാർജക്ക് പുറത്ത് താമസിക്കുന്ന  ദുരിതബാധിതരായ വ്യക്തികളിൽനിന്നും 83 അപേക്ഷകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് വീടുകളിൽനിന്ന് മാറി താമസിച്ചവർക്കും അവരുടെ വീട്ടുപകരണങ്ങൾ നശിച്ച വകയിൽ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഇത്തരത്തിൽ 38 കേസുകളാണ് അധികൃതർക്ക് മുമ്പാകെയെത്തിയത്. അറ്റക്കുറ്റപ്പണി നടത്തി വീടുകൾ പുതുക്കിപ്പണിയാൻ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് അധികൃതരുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  3 days ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  3 days ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  4 days ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  4 days ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  4 days ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  4 days ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  4 days ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  4 days ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  4 days ago