ADVERTISEMENT
HOME
DETAILS

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

ADVERTISEMENT
  
October 24 2024 | 03:10 AM

Priyanka has assets of 1198 crores three cases

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് 11.98 കോടിയുടെ ആസ്തി. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 
ബാങ്ക് നിക്ഷേപവും സ്വർണവുമായി 4,24,78,689 രൂപയുടെ ആസ്തിയാണുള്ളത്. ബാങ്ക് ഡെപ്പോസിറ്റ്, ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണം, പി.പി.എഫ് എന്നിവയിൽ അടക്കമുള്ള തുകയാണിത്. 

രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്. അഞ്ച് വർഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തിൽ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭർത്താവ് റോബർട്ട് വധ്രയുടെ വരുമാനത്തിൽ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 

37,91,47,432 രൂപയാണ്  വധ്രയുടെ ആസ്തി. പ്രിയങ്കക്ക് ഡെൽഹി ജൻപഥ് എച്ച്.ഡി.എഫ്.സി ബാങ്കിൽ 2,80,000 രൂപയുടെയും യൂകോ ബാങ്കിൽ 80,000 രൂപയുടെയും നിക്ഷേപമുണ്ട്. പ്രിയങ്കയുടെ കൈവശമുള്ള പണം 52,000 രൂപയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി തുറന്ന കനറ ബാങ്ക് കൽപ്പറ്റ ബ്രാഞ്ചിലെ അക്കൗണ്ടിൽ 5,929 രൂപയുടെ നിക്ഷേപവും ഉള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.

 മ്യൂച്ച്വൽ ഫണ്ടിൽ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടിൽ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 
1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭർത്താവ് സമ്മാനമായി നൽകിയ ഹോണ്ട സി.ആർ.വി കാർ പ്രിയങ്കയുടെ പേരിലാണ്. 

15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത പ്രിയങ്കയ്ക്കുണ്ട്. ഭർത്താവ് റോബർട്ട് വധ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. മധ്യപ്രദേശിൽ ഒന്നും ഉത്തർ പ്രദേശിൽ രണ്ടും അടക്കം പ്രിയങ്കയ്‌ക്കെതിരേ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  a day ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  a day ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  a day ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  a day ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  a day ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  a day ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  a day ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  a day ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  a day ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago