HOME
DETAILS
MAL
ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു
Web Desk
September 23 2024 | 14:09 PM
ഷാർജ: ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇലക്ട്രിക് ബസുകളുടെ ആദ്യഘട്ടം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. 2050- ലെ കാലാവസ്ഥാ ന്യൂട്രാലിറ്റി സംരംഭത്തെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹരിത പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തിൽ മൂന്ന് റൂട്ടുകളിലായി പത്ത് ബസുകൾ ഓടിക്കുക.
ഒമ്പത് മീറ്റർ വരെ നീളമുള്ള സ്റ്റാൻഡേർഡ് ബസ്സുകളായിരിക്കും പുറത്തിറക്കുക. ഓരോ ബസിനും 41 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. യൂറോപ്യൻ സുരക്ഷാ സർട്ടിഫിക്കേഷൻ അടക്കമുള്ള ആഗോള സുരക്ഷാ മാനദണ്ഡങ്ങളും, യുഎഇയിലെ കാലാവസ്ഥക്ക് അനുയോജ്യമായ, എയർകണ്ടീഷനിംഗ്, ബാറ്ററി കൂളിംഗ് സംവിധാനം തുടങ്ങിയവ ബസുകളിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."