HOME
DETAILS

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

ADVERTISEMENT
  
September 29 2024 | 01:09 AM

Zayed International Airport runway reopened after completion of improvement works

അബൂദബി: സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നോര്‍ത്തേണ്‍ റണ്‍വേ മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വീണ്ടും തുറന്നു. 210,000 ടണ്‍ അസ്ഫാല്‍റ്റ് ഉപയോഗിച്ച് റണ്‍വേയുടെ ദൃഢീകരണവും പുനര്‍നിര്‍മാണവും നടത്തുകയായിരുന്നു. വലിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രൊജക്റ്റ് കൂടിയായിരുന്നു ഇത്. ഗ്രൗണ്ട് വിസിബിലിറ്റി മോണിറ്ററിംഗ് സിസ്റ്റം, മെച്ചപ്പെട്ട പ്രവര്‍ത്തന കൃത്യതയ്ക്കായി അത്യാധുനിക ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐ.എല്‍.എസ്), 1200ലധികം ഊര്‍ജ്ജഇന്റന്‍സീവ് ഹാലൊജന്‍ എയര്‍ഫീല്‍ഡ് ലൈറ്റുകള്‍ പരിസ്ഥിതി സൗഹൃദ എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എല്‍.ഇ.ഡി ലൈറ്റിംഗിലേക്കുള്ള ഈ മാറ്റം സുസ്ഥിരതയ്ക്കും പരിസ്ഥിതി ഉത്തരവാദിത്തത്തിനുമുള്ള അബൂദബി എയര്‍പോര്‍ട്ടുകളുടെ സമര്‍പ്പണം വ്യക്തമാക്കുന്നു. അതേസമയം, ഐ.എല്‍.എസ്, റണ്‍വേ വിഷ്വല്‍ റേഞ്ച് (ആര്‍.വി.ആര്‍) സിസ്റ്റംസ് പോലുള്ള നിര്‍ണായക നാവിഗേഷന്‍ സംവിധാനങ്ങളുടെ നവീകരണം പ്രത്യേകിച്ച് പ്രതികൂല ഘട്ടങ്ങളില്‍ വ്യോമ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു.

സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ നോര്‍ത്ത് റണ്‍വേ പുനര്‍നിര്‍മാണ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണം അബൂദബി വിമാനത്താവളങ്ങളുടെ തന്ത്രപരമായ ദീര്‍ഘവീക്ഷണത്തെ മാത്രമല്ല, വ്യോമയാന രംഗത്തെ നൂതനത്വത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കുമുള്ള യു.എ.ഇയുടെ അര്‍പ്പണ ബോധത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജി.സി.എ.എ ഡയരക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ദീര്‍ഘകാല അഭിവൃദ്ധിക്കുവേണ്ടിയുള്ള ദേശീയ വീക്ഷണത്തിനനുസൃതമായി യു.എ.ഇ വിമാനത്താവളങ്ങളുടെ ആഗോള നിലവാരം ഉയര്‍ത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഈ പ്രോജക്റ്റ് വീണ്ടും ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍ത്തേണ്‍ റണ്‍വേ പുനരധിവാസ പദ്ധതിയുടെ കൃത്യമായ ആസൂത്രണത്തിന്റെയും ഫലപ്രദമായ പങ്കാളികളുടെ സഹകരണത്തിന്റെയും പ്രവര്‍ത്തന മികവിനോടുള്ള അചഞ്ചലമായ അര്‍പ്പണബോധത്തിന്റെയും നേരിട്ടുള്ള ഫലമാണിതെന്ന് അബൂദബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയരക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ എലീന സോര്‍ലിനി പറഞ്ഞു. ഈ മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങള്‍ എയര്‍ ട്രാഫിക് ഡിമാന്‍ഡിലെ തുടര്‍ച്ചയായ വര്‍ധന ഫലപ്രദമായി കൈകാര്യം ചെയ്യാനും പ്രാപ്തരാക്കും.

ഇരട്ട റണ്‍വേ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുന്നത് വര്‍ധിച്ചു വരുന്ന എയര്‍ലൈന്‍ ഡിമാന്‍ഡ് കൂടുതല്‍ ഫലപ്രദമായി നിറവേറ്റാന്‍ വിമാനത്താവളത്തെ അനുവദിക്കുന്നു. 



Zayed International Airport runway reopened after completion of improvement works


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 hours ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 hours ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 hours ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 hours ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  11 hours ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  11 hours ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  11 hours ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  12 hours ago