അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി
അജ്‌മാൻ: ഓഗസ്റ്റിൽ എമിറേറ്റിലെ മൊത്തം റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം 1,264 ആയി ഉയർന്നതായി അജ്‌മാൻ ലാൻഡ്‌സ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു ദിർഹമാണിതിന്റെ സുല്യം 1,005 ഇടപാടുകളിൽ നിന്ന് 950 മില്യൺ ദിർഹമാണ് മൊത്തം വ്യാപാരം.
ഹീലിയോ 2 ഏരിയയിൽ ഏറ്റവും ഉയർന്ന വിൽപ്പന മുഖ്യം രേഖപ്പെടുത്തിയത് 18.700 ലക്ഷം ദിർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് റിപ്പോർട്ടിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023 ഇതേ കാലയളവിനെ അപേക്ഷിച്ച് അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 4.6% വളർച്ച കൈവരിച്ചതായി അൽ മുഹൈരി വിശദീകരിച്ചു.
അജ്‌മാനിലെ റിയൽ എസ്റ്റേറ്റ് മേഖല അസാധാരണമായ പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പോസിറ്റീവ് നിര ക്കുകൾ കൈവരിക്കുന്നത് തുടരുകയാണെന്നും നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്നുവെന്നും ഇത് റിയൽ എസ്റ്റേറ്റിന്റെ ആവശ്യം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അൽ നുഐമിയ 1 ഏരിയയിൽ ഏറ്റവും ഉയർന്ന മോർട്ട്‌ഗേജ് മൂല്യമുണ്ട്. 14 ദശലക്ഷം ദിർഹത്തിന്റെ മൊത്തം 184 മോർട്ട് ഗേജ് ഇടപാടുകൾ ഡിപ്പാർട്ട്‌മെന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."