HOME
DETAILS

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത

ADVERTISEMENT
  
Web Desk
July 27 2024 | 09:07 AM

Mamata Banerjee Claims Mic Muted During Key Meet Centre Fact-Checks

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയി. താന്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമത ആരോപിക്കുന്നത്.തന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂവെന്നും ഇത് രാഷ്ട്രീയ വിവേചനമാണെന്നും മമത ആരോപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ആണ് ഒന്‍പതാമത് നിതി ആയോഗ് ഗവേര്‍ണിങ് കൗണ്‍സിലിന്റെ യോഗം നടന്നത്. 

'നിങ്ങള്‍ (കേന്ദ്രം) സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മൈക്ക് ഓഫ് ചെയ്തു. എന്നെ 5 മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ, എന്റെ മുമ്പിലുള്ള ആളുകള്‍ 10 മുതല്‍ 20 മിനിറ്റ് വരെ സംസാരിച്ചു, ഞാന്‍ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനകരമാണ്' - മമത പറഞ്ഞു. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക ,തെലങ്കാന , ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ബജറ്റില്‍ വിവേചനം കാട്ടിയതെന്നു ചൂണ്ടിക്കാട്ടി ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആയിരുന്നു. പിന്നാലെ ചേര്‍ന്ന ഇന്‍ഡ്യ സഖ്യ യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് സമ്പൂര്‍ണ ബഹിഷ്‌കരണം എന്ന ആശയം അവതരിപ്പിച്ചത്. എന്നാല്‍ മമതയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സ്വന്തം ജനതയെ പോലും മാനിക്കാത്ത നെതന്യാഹു ഭരണകൂടമേ നിങ്ങളുടെ അന്ത്യം നിങ്ങളുടെ തെരുവില്‍ നിന്ന് തന്നെയായിരിക്കും 

International
  •  4 days ago
No Image

സ്വര്‍ണ വില: മാറ്റമില്ലാതെ മൂന്നാം നാള്‍, പവന് 53,360 രൂപ

Economy
  •  4 days ago
No Image

ഭക്ഷണത്തിനു കാത്തു നിന്നവരെ ബോംബിട്ട് കൊന്ന് ഇസ്‌റാഈല്‍ 

International
  •  4 days ago
No Image

'അന്തസ്സുള്ള പാര്‍ട്ടിയാണ്, അന്തസ്സുള്ള മുഖ്യമന്ത്രിയും; ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ല' പി.വി അന്‍വര്‍ 

Kerala
  •  4 days ago
No Image

ബിൽ വർധന; റെഗുലേറ്ററി കമ്മീഷന് മുൻപിൽ ജനപ്രളയം, കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ, ഷോക്കടിച്ച് കെഎസ്ഇബി

Kerala
  •  4 days ago
No Image

നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിനോടടുത്ത് ജമ്മു കാശ്മീർ; താര പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിൽ

National
  •  4 days ago
No Image

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

National
  •  4 days ago
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago