HOME
DETAILS

ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി.

ADVERTISEMENT
  
Web Desk
July 26 2024 | 10:07 AM

You can get UAE golden visa without job just know these things

2019 ല്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബൈ യുടെ കണക്കനുസരിച്ച്, 2023 ന്റെ ആദ്യ പകുതിയില്‍ ഗോള്‍ഡന്‍ വിസകള്‍ നല്‍കുന്നതില്‍ 52 ശതമാനം വരെ വര്‍ധനവുണ്ടായി എന്നാണ് പറയുന്നത്. നവംബര്‍ 2022 വരെ യു.എ.ഇ അര്‍ഹരായ, പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍, നിക്ഷേപകര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി 150,000 ലധികം ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിട്ടുണ്ട്. 

ഈ 10 വര്‍ഷത്തെ യു.എ.ഇ വിസ ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ റെസിഡണ്ട് പെര്‍മിറ്റില്‍ രാജ്യത്തേക്ക് കൊണ്ടുവരാം. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുന്ന കുട്ടികളുടെ പ്രായം 18 ല്‍ നിന്നും 25 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഹെല്‍ത്ത് കെയര്‍, മാധ്യമങ്ങള്‍, ഐ.ടി, തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന 30000 ദിര്‍ഹത്തിലധികം വരുമാനമുള്ള പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസക്കര്‍ഹതയുണ്ട്.


ജോലിയൊന്നുമില്ലാതെ ഗോള്‍ഡന്‍ വിസ നേടാന്‍ അര്‍ഹതയുള്ളവര്‍

1.യു.എ.ഇ യില്‍ സ്ഥലം വാങ്ങിക്കുന്നവര്‍.

2 മില്യണ്‍ ദിര്‍ഹത്തില്‍ കൂടുതല്‍ തുകക്ക് ഒന്നോ ഒന്നിലധികമോ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കുന്ന യു.എ.ഇ നിവാസികള്‍ക്കും, വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസക്കര്‍ഹതയുണ്ട്.

2.ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നവര്‍

2 വര്‍ഷത്തേക്കായി 2 മില്യണ്‍ ദിര്‍ഹം ഒരു ലോക്കല്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന ഏതൊരാള്‍ക്കും ഗോള്‍ഡന്‍ വിസ നേടിയെടുക്കാം. 

3.സംരംഭകര്‍ 

a) ഒരു സംരംഭകന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഉടമയോ പങ്കാളിയോ ആയിരിക്കണം. കൂടാതെ 1 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത വാര്‍ഷിക വരുമാനം ഉണ്ടായിരിക്കുകയും വേണം. 

b) സംരംഭകന്‍ 7 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത മൊത്തം മൂല്യത്തിന് വിറ്റ ഒരു മുന്‍ സംരംഭത്തിന്റെ സ്ഥാപകനോ സ്ഥാപകരില്‍ ഒരാളോ ആണെങ്കില്‍, അയാള്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ട്.


4.ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവര്‍

എമിറേറ്റ്‌സ് സയന്റിസ്റ്റ്‌സ് കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അവരുടേതായ മേഖലയില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതാണ്. 

5.മികച്ച വിദ്യാര്‍ത്ഥികള്‍

യുഎഇ സെക്കണ്ടറി സ്‌കൂളുകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, യു.എ.ഇ സര്‍വകലാശാലകളില്‍ നിന്നും ലോകമെമ്പാടുമുള്ള മികച്ച 100 സര്‍വകലാശാലകളില്‍ നിന്നുമുള്ള മികച്ച ബിരുദധാരികള്‍ക്കും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം

 

 


 
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിനോടടുത്ത് ജമ്മു കാശ്മീർ; താര പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിൽ

National
  •  4 days ago
No Image

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

National
  •  4 days ago
No Image

4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം

Kerala
  •  4 days ago
No Image

രക്ഷാപ്രവ‍ർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി

National
  •  4 days ago
No Image

ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യക്ക് സമനില

Football
  •  4 days ago
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  4 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  4 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  4 days ago