HOME
DETAILS

'ഫലസ്തീന്‍ കോള' കോളക്കും പെപ്‌സിക്കും ബദലുമായി സ്വീഡിഷ് കമ്പനി 

  
Web Desk
May 30 2024 | 07:05 AM

palestine-cola-released-in-sweden-as-an-alternative-to-boycotted-drinks

എന്താണ് ആരുമൊന്നും ചെയ്യാത്തത്..കരിഞ്ഞു വീഴുന്ന പിഞ്ചു മക്കളുടെ മയ്യിത്തുകള്‍ക്കിടയില്‍ നിന്ന് നാം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ലോകത്തെ വന്‍ശക്തികളുടെ മുന്നറിയിപ്പുികള്‍ പോലും കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ ഫലസ്തീനു മേല്‍ മരണവലയം തീര്‍ത്ത ഒക്ടോബര്‍ ഏഴു മുതല്‍ ഈ ചോദ്യം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ലോകത്തെ വലിയ വലിയ അധികാര കേന്ദ്രങ്ങള്‍ക്ക് ചെയ്യാനാവാത്തത് ഒരു പക്ഷേ നമുക്ക് ചെയ്യാന്‍ കഴിഞ്ഞേക്കും. ഇത് കാണിച്ചു തരികയാണ് സ്വീഡനിലുള്ള ഫലസ്തീന്‍ സഹോദരന്‍മാര്‍. 

പെപ്‌സി കോള തുടങ്ങിയ ഇസ്‌റാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനത്തോടൊപ്പം അതിന് ഒരു ബദലും അവതരിപ്പിക്കുന്നു ഈ സഹോദരങ്ങള്‍. ഫലസ്തീന്‍ കോള. പുരാതന കാലം മുതല്‍ ഒലീവ് തോട്ടങ്ങള്‍ക്ക് പേരുകേട്ട ഫലസ്തീന്റെ പ്രതീകമായി 'ഫലസ്തീന്‍ കോള'യുടെ ലോഗോയില്‍ ഒലിവ് മരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിയന്‍ ദേശീയതയുടെ പരമ്പരാഗത ചിഹ്നമായ കഫിയ്യയെ പ്രതിനിധീകരിക്കുന്നതാണ് ബോട്ടിലിന്റെ അടിയിലുള്ള പാറ്റേണ്‍. ഫലസ്തീനിലെ മത്സ്യബന്ധന വ്യവസായത്തെ പ്രതിനിധീകരിക്കുന്ന വലയും ഇതില്‍ നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്വാതന്ത്ര്യം എന്ന് കാനിന്റെ വശത്ത് എഴുതിയിരിക്കുന്നു. വംശവും മതവും പരിഗണിക്കാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്ന സന്ദേശത്തിനാണ് അടിവര.

ഒരു ഫ്‌ളേവറില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. വൈകാതെ ഏഴ് വൈവിധ്യ രുചികളില്‍ കൂടി പുറത്തിറക്കും. നിലവില്‍ മാല്‍മോ, സ്റ്റോക്ക്‌ഹോം, ഗോഥെന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പന. അന്താരാഷ്ട്ര തലത്തില്‍ ഇസ്‌റാഈലിനെതിരായ ബഹിഷ്‌കരണാഹ്വാനം നിലനില്‍ക്കുന്നതിനാല്‍ പുതിയ ബ്രാന്‍ഡിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ പാനീയം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി പറയുന്നു. 

സ്വീഡനിലെ മൊത്തക്കച്ചവടക്കാരും ഏജന്റുമാരും വഴിയാണ് ഫലസ്തീന്‍ കോള യുടെ വില്‍പ്പന. പ്രാദേശിക വിതരണക്കാര്‍ മുഖേന ഡെന്മാര്‍ക്കിലും ഫിന്‍ലന്‍ഡിലും വില്‍പ്പനയ്ക്കുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പറയുന്നു, അടുത്തതായി യുഎസിലും കാനഡയിലും. തുടര്‍ന്ന് മധ്യപൂര്‍വദേശത്തും. യുഎഇയില്‍ നിന്ന് പത്തിലധികം കമ്പനികള്‍ വിതരണക്കാരാകാനും ഉല്‍പ്പാദനത്തില്‍ സഹായിക്കാനും മുന്നോട്ട് വന്നിട്ടുണ്ട്. ആ മേഖലയില്‍ പ്രാദേശിക പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശം. അവിടെ അറബിക് ലേബലുകളുള്ള കാനുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. 

ഇനിയും നിങ്ങള്‍ പെപ്‌സിയും കൊക്കോ കോളയും ഉപേക്ഷിച്ചില്ലേ...ഓര്‍ക്കുക നിങ്ങളിറക്കുന്ന ഓരോ തുള്ളിയിലും ഫലസ്തീനിലെ പിഞ്ചു മക്കളുടെ ചോരയുണ്ട്. നിങ്ങളറിയുന്ന ആനന്ദത്തില്‍ ഫലസ്തീന്‍ ജനതയുടെ നിസ്സഹായതയുടെ നെടുവീര്‍പ്പുണ്ട്. ഇവയെല്ലാം വാങ്ങാനായി നിങ്ങള്‍ ചെലവാക്കുന്ന ഓരോ നാണയത്തുട്ടും ഒരായിരം കുഞ്ഞുമക്കളുടെ തലയില്‍ പെയ്തിറങ്ങാനുള്ള തീമഴയാണെന്നും മറക്കാതിരിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; ലോഡ്ജ് മുറിയില്‍ മൃതദേഹങ്ങള്‍

Kerala
  •  6 days ago
No Image

ഡല്‍ഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും

National
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

റൊണാൾഡോയെ മറികടന്ന് ഡി മരിയയുടെ തേരോട്ടം; പോർച്ചുഗലിൽ രാജാക്കന്മാരയി മാലാഖയും പിള്ളേരും

Football
  •  6 days ago
No Image

ജനുവരി 12 ന് പുലര്‍ച്ചെ 12 മണി മുതല്‍ ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും; ദുബൈ പോലീസ്

uae
  •  6 days ago
No Image

നെയ്യാറ്റിന്‍കര സമാധി: ഗോപന്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധുവിന്റെ മൊഴി, ദുരൂഹത, കല്ലറ പൊളിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Kerala
  •  6 days ago
No Image

ചാനൽ ചർച്ചയിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തി; രാഹുൽ ഈശ്വറിനെതിരെ പരാതി

Kerala
  •  6 days ago
No Image

എഴുത്തുകാരേയും വായനക്കാരേയും വരവേല്‍ക്കാന്‍ ഷാര്‍ജ; ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 17ന് തുടക്കമാകും

uae
  •  6 days ago
No Image

കൊച്ചിയില്‍ കറങ്ങാന്‍ ഇനി 'മെട്രോ കണക്റ്റ്': അഞ്ച് കിലോമീറ്റര്‍ എസി യാത്രയ്ക്ക് 20 രൂപ മാത്രം

latest
  •  6 days ago
No Image

ഇനി കളികൾ രാജസ്ഥാന്റെ 'റോയൽസിനൊപ്പം'; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി ദിനേശ് കാർത്തിക്

Cricket
  •  6 days ago