ഹജ്ജ് 2017: ഹാജിമാരുടെ പ്രതിരോധ കുത്തിവെപ്പ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു
മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ സഊദി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു. ഓരോ ഹാജിയും നിര്‍ബന്ധമായി എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ കുറിച്ചും അതിനായുള്ള സൗകര്യങ്ങളും ഒരുക്കിയുള്ള വിശദ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
സഊദിക്കകത്തു നിന്നും ഹജ്ജിനെത്തുന്നവര്‍ രണ്ടും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ നാല് കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കണം. രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്വദേശ, വിദേശ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും മെനഞ്ചൈറ്റിസ് സീസണല്‍ ഫ്‌ളൂ എന്നിവക്കുള്ള കുത്തിവെപ്പ് എടുത്തിരിക്കണം. മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെല്ലാം ചുരുങ്ങിയത് പത്ത് ദിവസം മുന്‍പ് എടുത്തിയരിക്കണം. സീസണല്‍ ഫ്‌ളൂവിനെതിരെയുള്ള കുത്തിവെപ്പ് ഹജ്ജിന്റെ രണ്ടാഴ്ച മുന്‍പെങ്കിലും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകാരില്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി ലോക ആരോഗ്യ സംഘടനയുടേത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കര്‍ശനമായാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്നത്.
യെല്ലോ ഫീവര്‍ കണ്ടെത്തിയ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ഇതിനുള്ള കുത്തിവെപ്പും പിള്ളവാത രോഗം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇതിനുള്ള പ്രതിരോധകുത്തിവെപ്പുകള്‍ കൂടി പ്രത്യേകമായി എടുക്കേണ്ടതുണ്ട്. പത്ത് വര്‍ഷത്തെ പ്രതിരോധ ശക്തിയുള്ള യെല്ലോ ഫീവര്‍ കുത്തിവെപ്പ് സഊദിയില്‍ എത്തുന്നതിന്റെ പത്ത് ദിവസം മുന്‍പെങ്കിലും പിള്ളവാത രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ യാത്രയുടെ നാലാഴ്ച മുന്‍പ് ഇതിനുള്ള പ്രതിരോധ മരുന്നും എടുത്തിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."