HOME
DETAILS

ഗോകുലത്തെ വീഴ്ത്തി ആരോസ്

ADVERTISEMENT
  
backup
December 21 2018 | 20:12 PM

%e0%b4%97%e0%b5%8b%e0%b4%95%e0%b5%81%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%b8%e0%b5%8d

 

കട്ടക്ക്: വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ മോഹിച്ച ഗോകുലം കേരള എഫ്.സിയെ വീഴ്ത്തി ഇന്ത്യന്‍ ആരോസ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആരോസ് സ്വന്തം തട്ടകമായ ബരാബതി സ്റ്റേഡിയത്തില്‍ മലബാറിയന്‍സിനെ വീഴ്ത്തിയത്. 66 ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അമര്‍ജിത് സിങാണ് ആരോസിന് വിജയ ഗോള്‍ സമ്മാനിച്ചത്. ഐലീഗില്‍ ആരോസിന്റെ രണ്ടാം വിജയവും ഗോകുലത്തിന്റെ മൂന്നാം തോല്‍വിയുമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഗോകുലത്തിന് പിന്നില്‍ ആരോസ് ഒന്‍പതാം സ്ഥാനത്തേക്ക് എത്തി. റിയല്‍ കശ്മിരിനെ സമനിലയില്‍ തളച്ച ഗോളിനുടമയായ പ്രീതം സിങിനും അര്‍ജുന്‍ ജയരാജിനും അഭിഷേക് ദാസ് ഭഗവതിനും വിശ്രമം നല്‍കിയാണ് കോച്ച് ബിനോ ജോര്‍ജ് ഗോകുലത്തെ കളത്തിലിറക്കിയത്. മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കാതെയായിരുന്നു ഇരുടീമുകളുടെയും പോരാട്ടം. ഗോകുലത്തിന്റെ മുന്നേറ്റ മധ്യനിരകള്‍ക്ക് മുന്‍ പോരാട്ടങ്ങളെ അപേക്ഷിച്ച് കാര്യമായ ചലനം സൃഷ്ടിക്കാനുമായില്ല. ആദ്യപകുതിയില്‍ ഇന്ത്യന്‍ ആരോസ് ആണ് അവസരങ്ങള്‍ സൃഷ്ടിച്ചത്. 32 ാം മിനുട്ടില്‍ ആരോസിന്റെ റഹിം അലി നടത്തിയ ഗോള്‍ ശ്രമം ലക്ഷ്യത്തില്‍ എത്തിയില്ല. 43 ാം മിനുട്ടില്‍ മലയാളി താരം കെ.പി രാഹുല്‍ ഗോള്‍മുഖത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്തിന് റഹിം അലി തലവയ്ക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 44 ാം മിനുട്ടില്‍ കെ.പി രാഹുലിനെ ഫൗള്‍ ചെയ്തതിന് ഡാനിയല്‍ അഡ്ഡുവിന് മഞ്ഞക്കാര്‍ഡ് കിട്ടി. രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. ഇതിനിടെ ക്രിസ്റ്റ്യന്‍ സാബയെ പിന്‍വലിച്ചു ആക്രമണത്തിന് വേഗം കൂട്ടാന്‍ എസ്. രാജേഷിനെ ഗോകുലം കളത്തിലിറക്കി. 63 ാം മിനുട്ടില്‍ ഗോള്‍ വീഴ്ത്താനുള്ള ഗോകുലത്തിന്റെ ശ്രമം പാഴായി. കാസ്‌ട്രോ എടുത്ത ഫ്രീകിക്കിന് അഡ്ഡു തലവച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 66 ാം മിനുട്ടിലാണ് ഗോകുലത്തിന്റെ പരാജയം കുറിച്ച പെനാല്‍റ്റി പിറന്നത്. പന്തുമായി ഗോകുലം ഗോള്‍മുഖത്തേക്ക് കുതിച്ച വിക്രം സിങിനെ ഡാനിയല്‍ അഡ്ഡുവും കാസ്‌ട്രോയും ചേര്‍ന്ന് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പെനാല്‍റ്റിയെടുത്ത അമര്‍ജിത് സിങ് കൃത്യമായി പന്ത് വലയില്‍ എത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാന്‍ ഗോകുലം ശ്രമം നടത്തിയെങ്കിലും കനത്ത പ്രതിരോധം ഒരുക്കി ആരോസ് വിജയം പിടിച്ചെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  24 days ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  24 days ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  24 days ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  24 days ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  24 days ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  24 days ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  24 days ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  24 days ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  24 days ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  24 days ago