HOME
DETAILS

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

  
October 07 2024 | 04:10 AM

50000 container removal Vizhinjam achievement during the trial run itself

തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 50,000 കണ്ടെയ്‌നർ നീക്കം എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ഇതാദ്യമായി ഒരു കപ്പലിൽ നിന്ന് 10,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയ അന്താരാഷ്ട്ര തുറമുഖം എന്ന റെക്കോഡും വിഴിഞ്ഞം സ്വന്തമാക്കി. രാജ്യത്ത് ഒരു തുറമുഖത്തിൽ ആദ്യമായാണ് ഒരു കപ്പലിൽ നിന്ന് 10,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തുന്നത്. രാജ്യത്ത് പൂർണമായും ഓട്ടോമേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തുറമുഖം എന്ന പ്രത്യേകത വിഴിഞ്ഞത്തിനുണ്ട്. 

ചൈനയിൽ നിന്നെത്തിച്ച കൂറ്റൻ ക്രെയിനുകൾ കപ്പലിൽ എത്തുന്ന കണ്ടെയ്‌നറുകൾ നിഷ്പ്രയാസം ഗോഡൗണുകളിലെത്തിക്കുന്നു. അവിടെ നിരവധി ചെറിയ ക്രെയിനുകൾ കണ്ടെയ്‌നറുകൾ യഥാവിധി അടുക്കിവയ്ക്കുന്നു. ഇതെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് ചെയ്യുന്നത്.

മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓട്ടോമേറ്റഡ് കണ്ടെയ്‌നർ കൈകാര്യ സംവിധാനം പ്രവർത്തിക്കുന്നത്. സെപ്തംബർ 27ന് വിഴിഞ്ഞം ബെർത്തിലെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) അന്ന എന്ന കൂറ്റൻ മദർഷിപ്പിൽ നിന്ന് 10,330 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയാണ് വിഴിഞ്ഞം റെക്കോഡിട്ടത്. വെറും മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയത്.

 മദർഷിപ്പുകളിൽ വിഴിഞ്ഞത്തെത്തുന്ന കണ്ടെയ്‌നറുകളിൽ ഏതൊക്കെയാണ് തുറമുഖത്തെ ഗോഡൗണുകളിലേക്ക് ഇറക്കിവയ്‌ക്കേണ്ടത് എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കണ്ടെത്തിയാണ് ലോറിയിലേക്കെത്തിക്കുന്നത്. തുടർന്ന് കപ്പലിലുള്ള ബാക്കി കണ്ടെയ്‌നറുകൾ വീണ്ടും ക്രമീകരിച്ചുവയ്ക്കുന്നതും ഈ ഓട്ടോമേറ്റഡ് ക്രെയിനുകളാണ് ഉപയോഗിക്കുന്നത്.

ഡിസംബറോടെ തുറമുഖത്തിന്റെ കമ്മിഷനിങ് നടക്കുമെന്നിരിക്കെ ട്രയൽ റൺ കാലത്തുതന്നെ 50,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയെന്നത് ലോകത്തെ വൻ ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞം ലക്ഷ്യമാക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് തുറമുഖം അധികൃതർ പറയുന്നു. കമ്മിഷനിങ് ചെയ്യുന്നതോടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനവും നേട്ടങ്ങളും കൊയ്യാൻ വിഴിഞ്ഞത്തിനാകുമെന്നാണ് കണക്കുകൂട്ടൽ.

ഇടവിട്ട് വൻ മദർഷിപ്പുകൾ വിഴിഞ്ഞത്തെത്തിയിരിക്കേ ഈമാസം ദിവസവും വൻകിട കപ്പലുകൾ വിഴിഞ്ഞത്തെത്തുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂർത്തിയാകുന്നതോടെ 800 മീറ്റർ ബെർത്താണ് ഒരുങ്ങുക. 400 മീറ്റർ വരെ നീളമുള്ള പടുകൂറ്റൻ മദർഷിപ്പ് വിഴിഞ്ഞം ബെർത്തിൽ എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago