HOME
DETAILS

ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കൂട്ടബലാത്സംഗത്തിനിരയായതായി  സംശയം; നാലുപേര്‍ കസ്റ്റഡിയില്‍

ADVERTISEMENT
  
backup
November 30 2019 | 07:11 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95
 
 
 
ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ 26കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി കൊന്നതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവസഥലത്തു നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലിസ് പിടികൂടിയത്. 
എഴുപതുശതമാനത്തോളം പൊള്ളലേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെനിന്ന് 10 കിലോമീറ്റര്‍ മാറി യുവതിയുടെ സ്‌കൂട്ടറും കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. 
ബുധനാഴ്ച  രാത്രിയാണ് യുവതിയെ കാണാതായത്. ജോലിസ്ഥലത്ത്‌നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ പുറപ്പെട്ട യുവതി ഷംഷാബാദിലെ ടോള്‍ബൂത്തിന് സമീപം വാഹനം നിര്‍ത്തി ചര്‍മ്മരോഗവിദഗ്ധനെ കാണാന്‍ പോയി. രാത്രി ഒന്‍പതോടെ തിരികെ എത്തിയപ്പോള്‍ സ്‌കൂട്ടര്‍ പഞ്ചറായനിലയില്‍ കണ്ടു. ഈ വിവരം സഹോദരിയെ വിളിച്ചുപറയുകയും ചെയ്തു. തനിക്ക് ഇവിടെനില്‍ക്കാന്‍ പേടിയാകുന്നുവെന്നും സമീപത്ത് ലോറി ഡ്രൈവര്‍മാരുണ്ടെന്നുമായിരുന്നു യുവതി പറഞ്ഞത്. ചിലര്‍ പഞ്ചറടയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞിരുന്നു. സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി വീട്ടിലേക്ക് വരാന്‍ സഹോദരി ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. 
ഇതിനിടെ വ്യാഴാഴ്ച രാവിലെ യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും ടോള്‍ബൂത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മദ്യക്കുപ്പിയും ഇതിനോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവിടെനിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പാലത്തിനടിയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 
യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയത് പ്രതികളാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. യുവതിയുടെ സ്‌കൂട്ടറുമായി ഒരു യുവാവ് രാത്രി ഒന്‍പതരയോടെ വന്നിരുന്നതായി സമീപത്തെ പഞ്ചര്‍ കടയുടമയും പറഞ്ഞിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  a month ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  a month ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  a month ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  a month ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  a month ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  a month ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  a month ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a month ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  a month ago