HOME
DETAILS

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

ADVERTISEMENT
  
Web Desk
September 21 2024 | 14:09 PM

iPhone 16 on official sale in UAE

ദുബൈ: ആപ്പിൾ ഐഫോൺ 16നു യു.എ.ഇ യിൽ കാത്തിരുന്നവർക്ക് ആശ്വാസം. ഐഫോൺ 16 ഇന്നലെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ഔദ്യോഗികമായി വിൽപനയ്ക്കെത്തി. ദുബൈ മാളിൽ ഇന്നലെ രാവിലെ മുതൽ തന്നെ വലിയ തിരക്കാണനുഭവപ്പെട്ടത്. സുഹൃത്തുക്കളും കുടുംബങ്ങളും താമസക്കാരും വിനോദ സഞ്ചാരികളും മാളുകളിലേക്ക് ഒഴുകി. ചിലർ പുലർച്ചെ 5 മണിക്ക് തന്നെ എത്തിച്ചേർന്നിരുന്നു. ആദ്യം വാങ്ങുന്നവരിലുൾപ്പെടാനായിരുന്നു ഈ തിരക്ക്. പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ, ആപ്പിൾ റിലീസ് ദിവസങ്ങളിൽ സാധാരണ കാണുന്ന ജനക്കൂട്ടം ഈ വർഷം കൂടുതൽ സംഘടിതമായ വരികൾക്ക് വഴിയൊരുക്കി. വാക്ക്-ഇൻ അനുവദിച്ചിരുന്നില്ല. ഓൺലൈൻ റിസർവേഷൻ നടത്തിയവർക്ക് പ്രത്യേക ടൈം സ്ലോട്ടുകളും നൽകിയിരുന്നു. 

ആപ്പിൾ ഐഡിക്ക് രണ്ടെണ്ണം എന്ന നിലയിൽ പരിമിത പ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഒറ്റയടിക്ക് 10 ഐഫോണുകൾ വരെ വാങ്ങിയിരുന്നത് ഇന്ന് പഴങ്കഥയായിരിക്കുന്നു. അതേസമയം തന്നെ, വ്യത്യസ്ത ഐഡി കൾ ഉപയോഗിച്ച് ഒന്നിലധി കം വാങ്ങിയവരും ഇന്നലെയുണ്ടായിരുന്നു. 

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ആപ്പിൾ ഉൽപന്നങ്ങളുടെ ഇൻസ്റ്റോർ വിൽപന ഇതിനകം ആരംഭിച്ചിട്ടുണ്ട്. പുതിയ ഉപകരണങ്ങൾ ലഭ്യമായ ആദ്യരാജ്യങ്ങളിലൊന്നായി യു.എ.ഇ വീണ്ടും മാറി. ആസ്ത്രേലിയ, കാനഡ, ചൈന, ഫ്രാൻ സ്, ജർമനി, ഇന്ത്യ, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ദക്ഷിണ കൊറിയ, തുർക്കി, യു .എ.ഇ, യു.കെ, യു.എസ് എന്നി വയുൾപ്പെടെ 58 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. പുതിയ ഐഫോൺ 16 ആകർ ഷക സവിശേഷതകളും രൂപകൽപനയും കൊണ്ട് ശ്രദ്ധേയമാണ്. സൂപ്പർ ക്ലിയർ വിഷ്വലു കൾക്കും സുഗമമായ സ്ക്രോളിങ്ങിനുമായി ഇതിന് വലിയ 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്.ഡി .ആർ ഡിസ്പ്‌ലേയുണ്ട്.

 എ18 ബയോണിക് ചിപ്പ് ഘടിപ്പിച്ച ഐഫോൺ 16 വേഗമേറിയതും കൂടുതൽ കാര്യ ക്ഷമവുമാണ്. 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണുള്ളത്. കാമറ 48 എം.പി മെയിൻ സെൻസറിലേക്ക് അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. രാത്രിയിൽ പോലും ഫോട്ടോകൾ എടുക്കാനും സിനിമാറ്റിക് വീഡിയോകൾ ഷൂട്ട് ചെയ്യാനും അനുയോജ്യമാണ്. വെർച്വൽ അസിസ്റ്റന്ററിനെ കൂടുതൽ മികച്ചതും സഹായകരവുമാക്കുന്ന ചാറ്റ് ജിപിടി യെ സിരിയുമായി സംയോജിപ്പിക്കുന്ന എകൂൾ എന്ന പുതിയ സവിശേഷതയുണ്ട്. കൂടാതെ, 5ജി കണക്റ്റിവിറ്റി വേഗമേറിയ ഡൗൺലോഡുകളും സുഗമമായ സ്ട്രീമിങ്ങും ഉറപ്പാക്കുന്നു. അൾട്രാ മറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് എന്നിങ്ങനെ പുത്തൻ നിറങ്ങളിൽ ലഭ്യമാണ്. മികച്ച പ്രകടനവും അതിശയകരമായ ക്യാമറയും പുതിയ ഫീച്ചറുകളുമുണ്ട്. ഐ ഫോൺ16ന് 3,399 ദിർഹം മുതൽ വില വരുന്നു. 16 പ്ലസിന് 3.799 ദിർഹം മുതൽ, 16 പ്രോയ്ക്ക് 4,299 ദിർഹം മുതൽ, 16 പ്രോ മാക്സിനു 5,099 ദിർഹം മു തൽ എന്നിങ്ങനെയാണ് വില. ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, യാസ്മാൾ എന്നി വിടങ്ങളിൽ ഓൺലൈനിലും സ്റ്റോറിലും ഐഫോൺ 16 ലഭ്യ മാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  a day ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  a day ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  a day ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  a day ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a day ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  a day ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  a day ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  a day ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  a day ago