HOME
DETAILS

നേതാക്കള്‍ പ്രവര്‍ത്തന ശൈലിമാറ്റിയില്ലെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്ന് സി.പി.എമ്മിന്റെ കുറ്റ സമ്മതം

ADVERTISEMENT
  
backup
August 20 2019 | 16:08 PM

cpm-leders-against-cpm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദര്‍ശന പരിപാടിയും വിജയിച്ചില്ലെന്ന് തുറന്നു സമ്മതിച്ച് സി.പി.എം. ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ ശൈലിയും പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാന്‍ നേതാക്കള്‍ തയാറായില്ലെങ്കില്‍ തിരിച്ചടികള്‍ ആവര്‍ത്തിക്കുമെന്നും തുറന്നു സമ്മതിക്കുകയാണ് സി.പി.എം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ രേഖ നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നത്.

ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും പാര്‍ട്ടിക്കുണ്ടാകുന്നത് ഭരണത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍ തെരുവിലെത്തുമ്പോഴാണ്. പാര്‍ട്ടി നേതാക്കളുടെ ദാര്‍ഷ്ട്യമാണ് പലയിടങ്ങളിലും പാര്‍ട്ടിക്കേല്‍ക്കുന്ന കനത്ത തോല്‍വിക്കുകാരണമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് പല നേതാക്കളും തന്നെ സമ്മതിക്കുന്നുണ്ട്. മന്ത്രി ജി.സുധാകരനടക്കം പലപ്പോഴും പാര്‍ട്ടിനേതാക്കളെ ശാസിക്കുന്ന പണിയാണ് പ്രധാനമായും നിര്‍വഹിക്കുന്നത്.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമെന്നാണ് ഉയരുന്ന അഭിപ്രായം. ആരോഗ്യ വകുപ്പിനെക്കുറിച്ചും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുമൊക്കെ മികച്ച അഭിപ്രായവുമുണ്ട്. നിരന്തരമുണ്ടാകുന്ന പൊലിസ് മര്‍ദനങ്ങള്‍ക്കെതിരേ ഒരു നടപടിയുമുണ്ടാകുന്നില്ല. മുഖ്യമന്ത്രി നോക്കുകുത്തിയായി മാറിയിട്ടും പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ തിരുത്താനും സാധിക്കുന്നില്ല. ഇതാണ് കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രതിസന്ധി. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ നേതാക്കള്‍ക്കെതിരേ പോലും കേസെടുത്തതിലൂടെ അവരെയും പാര്‍ട്ടിക്കെതിരാക്കിയിട്ടും പൊലിസിനെ സംരക്ഷിക്കുന്ന നടപടിയാണ് ഡി.ജി.പി സ്വീകരിച്ചത്.
എന്നിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. കെ.എം ബഷീറിന്റെ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും കേസില്‍ പൊലിസ് കള്ളത്തരം തുടരുകയാണ്. അപ്പോഴും ആഭ്യന്തരവകുപ്പിനൊന്നും ചെയ്യാനാവാത്ത അവസ്ഥയുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സംഘടനാ തലത്തില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താന്‍ സമഗ്ര നിര്‍ദേശങ്ങളടങ്ങിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരട് രേഖയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമായിരുന്നു ഗൃഹസന്ദര്‍ശന പരിപാടി നിശ്ചയിച്ചത്. അത് പൂര്‍ണമായി വിജയിച്ചില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. എങ്കിലും ഗൃഹസന്ദര്‍ശനങ്ങള്‍ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനിച്ചതായാണ് വിവരം. ഭരണ നേട്ടങ്ങള്‍ താഴേ തട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേകകര്‍മ പദ്ധതി തയാറാക്കാനും പദ്ധതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  a month ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  a month ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  a month ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  a month ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  a month ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  a month ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  a month ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  a month ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  a month ago