രാഷ്ട്രീയ നെറികേടെന്ന് കോണ്‍ഗ്രസ്; മാണിയും മകനും ഒളിവിലെന്ന് പി.സി ജോര്‍ജ്
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരളാകോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സംഭവത്തിനു പിന്നില്‍ കളിച്ചത് ജോസ് കെ മാണി എംപിയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
കെഎം മാണിയുടെ ഭാഗത്തു നിന്നും ഉണ്ടായത് രാഷ്ട്രീയ നെറികേടാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.
കൊടും ചതിയാണ് കേരള കോണ്‍ഗ്രസ് ചെയ്തതെന്നും ധാരണാ പത്രം ഒപ്പുവച്ചതിന്റെ മഷിയുണങ്ങും മുമ്പാണ് കേരള കോണ്‍ഗ്രസ് വഞ്ചന കാണിച്ചതെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം നേടാന്‍ സിപിഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്എം നടപടി രാഷ്ടീയ വഞ്ചനയും കുതികാല്‍വെട്ടലിനും തുല്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസിനെ കാലുവാരിയ ശേഷം കെ.എം.മാണിയും മകന്‍ ജോസ് കെ.മാണിയും ഒളിവില്‍ പോയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."